അന്യഗ്രഹജീവികളെ അഭിമുഖീകരിക്കാൻ മനുഷ്യരെ സജ്ജരാക്കുന്നതിന് പുരോഹിതനെ നിയമിച്ചു,ശാസ്ത്രലോകം

NASA
ഭാവിയില്‍ മനുഷ്യര്‍ക്ക് അന്യഗ്രഹജീവികളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് പല ശാസ്ത്രഞ്ജരും കരുതുന്നുണ്ട്. ഭാവിയിൽ ഉണ്ടായേക്കാവുന്ന ആ ഏറ്റുമുട്ടലിനുവേണ്ടി പലതരത്തിലാണ് ശാസ്ത്ര ലോകം സജ്ജമായിക്കൊണ്ടിരിക്കുന്നത്. മറ്റൊരു ഗ്രഹത്തില്‍ ജീവന്‍ കണ്ടെത്താനുള്ള സാധ്യത കൂടിവരികയാണെന്ന് ബ്രിട്ടീഷ് പുരോഹിതനും ദൈവശാസ്ത്രജ്ഞനുമായ റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍ പറഞ്ഞതായി ബ്രട്ടീഷ് ടാബ്ലോയിഡായ ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, അന്യഗ്രഹജീവികളുമായുള്ള ഏറ്റുമുട്ടലുകള്‍ക്ക് മനുഷ്യരെ സജ്ജരാക്കാന്‍ നാസ  ഒരു പുരോഹിതനെ  നിയമിച്ചു കഴിഞ്ഞു. മറ്റൊരു ഗ്രഹത്തില്‍ ജീവന്‍ കണ്ടെത്താനുള്ള സാധ്യത കൂടിവരികയാണെന്ന് ബ്രിട്ടീഷ് പുരോഹിതനും ദൈവശാസ്ത്രജ്ഞനുമായ റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍ പറഞ്ഞതായി ബ്രട്ടീഷ് ടാബ്ലോയിഡായ ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

നമ്മുടെ ലോകത്തിനപ്പുറത്ത് ജീവന്‍ നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകളോട് മതങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് വിലയിരുത്താന്‍ ന്യൂജേഴ്സിയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ തിയോളജിക്കല്‍ എന്‍ക്വയറിയില്‍ നാസ സ്പോണ്‍സര്‍ ചെയ്ത പരിപാടിയിൽ പങ്കെടുത്ത 24 മത വിദഗ്ദ്ധരില്‍ ഒരാളാണ് റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍ എന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്രജ്ഞനും ബയോകെമിസ്ട്രിയില്‍ ബിരുദധാരിയുമായ അദ്ദേഹം നാസയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അടുത്ത വര്‍ഷം തന്റെ പുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആന്‍ഡ്രൂ ഡേവിസണ്‍. 'ആസ്‌ട്രോബയോളജി ആന്‍ഡ് ക്രിസ്ത്യന്‍ ഡോക്ട്രൈൻ' എന്ന പുസ്തകത്തില്‍ ഡോ. ആന്‍ഡ്രൂ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്: പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ? ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യം കണ്ടെത്തിയാൽ അത് എല്ലാ മതങ്ങളിലെയും ഉത്ഭവ സിദ്ധാന്തങ്ങളെ മാറ്റിമറിക്കുമോ?, ലോകമെമ്പാടുമുള്ള മതവിശ്വാസികളുടെ വിശ്വാസ വ്യവസ്ഥയെ ഈ കണ്ടെത്തല്‍ എങ്ങനെ ബാധിക്കും?.. ഇങ്ങനെ പോകുന്നു ആ ചോദ്യങ്ങള്‍.