ചൈനക്കെതിരെ ഇന്ത്യ;വൺ പ്ലസ് 8 പ്രോ വിറ്റഴിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ

google news
ചൈനക്കെതിരെ ഇന്ത്യ;വൺ പ്ലസ് 8 പ്രോ വിറ്റഴിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ

അതിർത്തിയിൽ ഇന്ത്യ ചൈന പട്ടാളക്കാർ എന്തിനും തയ്യാറായി ഇരിക്കുമ്പോൾ ഇവിടെ ഇന്ത്യയിൽ ചൈനക്കെതിരെ പ്രചാരങ്ങൾ ശക്തമായിരുന്നു. ചൈനീസ് സാധനങ്ങൾ ബോയ്‌കോട്ട് ചെയ്യണമെന്ന പ്രചാരം ഏറെ വൈറലായിരുന്നു. നിരവധി പേരാണ് തങ്ങളുടെ ഫോണിലെ ചൈനീസ് ആപ്പുകളും മറ്റും അൺഇൻസ്റ്റാൾ ചെയ്തത്. ചിലർ തങ്ങളുടെ വീട്ടിലെ ചൈനീസ് ബ്രാന്ഡുകളിലെ ടീവി വരെ എറിഞ്ഞുടച്ചു.

എന്നാൽ ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസിന്റെ പുതിയ ഫ്‌ളാഗ്ഷിപ് സ്മാര്‍ട്‌ഫോണായ 'വണ്‍ പ്ലസ് 8പ്രോ' ഇന്ത്യയില്‍ വിറ്റുതീര്‍ന്നത് നിമിഷങ്ങള്‍ക്കുള്ളിലാണ്. പുതിയ ഐഫോണുകളേക്കാള്‍ കുറഞ്ഞ വിലയില്‍ ആമസോണില്‍ വില്‍പനയ്‌ക്കെത്തിച്ച ഫോണ്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആമസോണില്‍ ലഭ്യമല്ലാതായി. ഫോണ്‍ കിട്ടാത്തതിനെ തുടര്‍ന്ന് പലരും ട്വിറ്ററില്‍ തന്നെ ഫോണ്‍ വാങ്ങാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായെത്തി.

ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈന മുന്നിലാണ്. സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും നിര്‍മാണ സാമഗ്രികളും ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് വ്യാപകമായി ഇറക്കുമതി ചെയ്യുന്നുണ്ട്.

ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സ് എന്ന വന്‍കിട കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് ആണ് വണ്‍പ്ലസ്. ഓപ്പോ, വിവോ, റിയല്‍മി, ഐക്യൂ പോലുള്ള ബ്രാന്‍ഡുകളും ഇവരുടേത് തന്നെയാണ്. ഇതില്‍ വണ്‍പ്ലസ്, ഓപ്പോ, റിയല്‍മി, വിവോ എന്നില ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളാണ്. ഇത് കൂടാതെ ചൈനയില്‍ നിന്നുള്ള ഷാവോമിയും ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ മുന്‍നിര കമ്പനിയാണ്.

Tags