ക്ഷേത്രങ്ങളില്‍ നേരിട്ട് പോകാതെ ഇനി വഴിപാ‌ട് നട‌ത്താം; എല്ലാം സേവനങ്ങളുമായി ബുക്ക് സേവ ആപ്പ്

ക്ഷേത്രങ്ങളില്‍ നേരിട്ട്  പോകാതെ ഇനി വഴിപാ‌ട് നട‌ത്താം; എല്ലാം സേവനങ്ങളുമായി ബുക്ക് സേവ ആപ്പ്

വഴിപാടുകള്‍ നടത്താനും കാണിക്യവും ദക്ഷിണയും നല്കാനും ഇനി നേരിട്ട് ക്ഷേത്രത്തിൽ പോകേണ്ട.ഇതിനായി ബുക്ക് സേവ ആപ്പ് നിലവിൽ വന്നു.

ക്ഷേത്ര വിശ്വാസികള്‍ക്ക് സാങ്കേതിക സഹായത്തോടെ വഴിപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ബുക്ക്സേവ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷേത്രങ്ങള്‍ക്ക് സൗജന്യമായി ഈ സേവനം ലഭ്യമാകുന്നു.

ഓണ്‍ലൈനായി ആവശ്യമായ തുക നെറ്റ് ബാങ്കിംഗ്, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടേയും ജി പേ, പേയ് ടി എം, ഫോണ്‍ പേ, ബി എച്ച് ഐ എം യു പി ഐ വഴി ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാനും സഹായിക്കുന്ന തരത്തിലാണ് ബുക്ക്സേവ ആപ്പ് സൃഷ്ടിച്ചിരിക്കുന്നത്. അതോടൊപ്പം ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയ അറിയിപ്പുകളും ബുക്ക്സേവയിലുടെ കൈമാറാന്‍ സാധിക്കും.

ക്ഷേത്രത്തിന്റെ ഐതിഹ്യം, വിര്‍ച്വല്‍ ക്യു, പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ലൈവ് ദര്‍ശന്‍ തുടങ്ങിയവയും ആപ്പിലൂടെ ലഭ്യമാകും.