നിലപാട് കടുപ്പിച്ച് ഇന്ത്യ; ചൈനയുമായുള്ള 4ജി നവീകരണ കരാര്‍ റദ്ദാക്കി ബിഎസ്എന്‍എല്‍

google news
നിലപാട് കടുപ്പിച്ച് ഇന്ത്യ; ചൈനയുമായുള്ള 4ജി നവീകരണ കരാര്‍ റദ്ദാക്കി ബിഎസ്എന്‍എല്‍

ഇന്ത്യ-ചൈന പ്രശനങ്ങൾക്കിടയിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ രംഗത്ത്. അതിന്റെ അടിസ്ഥാനത്തിൽ ചൈനയുമായുള്ള 4 ജി സാങ്കേതിക വിദ്യ ഉപകരണ കരാറുകൾ റദ്ദാക്കാൻ ബിഎസ്എൻഎല്ലിനും, എംടിഎൻഎല്ലിനുംകേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

4 ജി നെറ്റ്‌വര്‍ക്ക് നവീകരണത്തിനായി പുതിയ ടെൻഡറുകൾ ഉടൻ പുറത്തിറക്കുമെന്നും മേക്ക് ഇൻ ഇന്ത്യാ പദ്ധതിയ്ക്ക് പ്രാധാന്യം നൽകിയാവും പുതിയ ടെൻഡറുകളെന്നുമാണ് റിപ്പോർട്ട്. നവീകരണ പ്രവർത്തനങ്ങൾക്ക് ചൈനീസ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് നിർത്തലാക്കാൻ BSNL, MTNL കമ്പനികൾക്ക് ടെലികോം നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

നിർദ്ദേശം നൽകിയപ്പോൾ 4 ജി നെറ്റ്‌വര്‍ക്കിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ടെൻഡറുകളിൽ പുന:പരിശോധന നടത്തണമെന്നും ടെലികോം മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യാ-ചൈന അതിർത്തി പ്രശ്നത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നിലപാട് എടുത്തത്.

Tags