ബിഎസ്‌എന്‍എല്‍ ദിവസേന പ്ലാനുകൾ

BSNL
ബിഎസ്‌എന്‍എല്‍ കേരള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാന്‍ ആണ് 94 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത്. 94 രൂപയുടെ റീച്ചാര്‍ജുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് 3 ജിബിയുടെ ഡാറ്റയും കൂടാതെ 100 മിനുട്ട് സൗജന്യ കോളുകളും ആണ് .75 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ ലഭിക്കുന്നത്.

ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .കേരള സര്‍ക്കിളുകളിലും ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് മികച്ച പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .അത്തരത്തില്‍ ഇപ്പോള്‍ ബിഎസ്‌എന്‍എല്‍ നല്‍കുന്ന കുറച്ചു പ്ലാനുകള്‍ നോക്കാം .അതില്‍ ആദ്യം നോക്കുന്നത് 1 വര്‍ഷത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നത് പ്ലാനുകളാണ് .

അതുപോലെ തന്നെ 50 ദിവസ്സത്തെ വാലിഡിറ്റിയില്‍ കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്ന പ്ലാനുകളും നോക്കാം . ആദ്യം നോക്കുന്നത് 1498 രൂപയുടെ കേരള സര്‍ക്കിളുകളില്‍ ലഭിക്കുന്ന പ്ലാനുകള്‍ തന്നെയാണ് .1498 രൂപയുടെ പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകള്‍ക്ക് 1 വര്‍ഷത്തെ വാലിഡിറ്റിയില്‍ ആണ് ലഭിക്കുന്നത് .1 മാസം ഈ പ്ലാനുകള്‍ക്ക് ഏകദേശം 124 രൂപ ചിലവ് മാത്രമാണ് ആകുന്നത് .

അടുത്തതായി നോക്കുന്നത് ബിഎസ്‌എന്‍എല്‍ കേരള ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന 50 ദിവസ്സത്തെ വാലിഡിറ്റി പ്ലാനുകളാണ് .198 രൂപയുടെ പ്ലാനുകളിലാണ് ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇത് ലഭിക്കുന്നത് .198 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .50 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്.