കെഫിന്‍ ടെക്‌നോളജീസ് മുഖംമിനുക്കി

google news
7
കൊച്ചി: ഫിന്‍ടെക്ക് രംഗത്തെ പ്രമുഖ സാസ് കമ്പനിയായ കെഫിന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ബ്രാന്‍ഡ് മുദ്ര പരിഷ്‌ക്കരിച്ചു. കമ്പനിയുടെ സാങ്കേതിക വിദ്യയിലെ മികവ്, വിശ്വാസ്യത, ആശയ നേതൃത്വം എന്നീ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് കെഫിന്‍ടെക്ക് എന്ന പേരിലറിയപ്പെടുന്ന കമ്പനിയുടെ പുതിയ രൂപം. ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ അതിവേഗം ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇതിന് പിന്‍ബലമേകുന്ന സാങ്കേതികവിദ്യകളിലൂടെ ഫിന്‍ടെക് രംഗത്ത് നേതൃപരമായ പങ്ക് വഹിക്കുന്ന കമ്പനിയുടെ ലക്ഷ്യങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് ഈ പരിഷ്‌ക്കാമെന്ന് കെഫിന്‍ ടെക്‌നോളജീസ് സിഇഒ ശ്രീകാന്ത് നഡെല്ല പറഞ്ഞു.

Tags