ട്രൂ കോളർ ഉപയോഗിച്ച് കാൾ റെക്കോർഡ് ചെയ്യാം

google news
true caller
ട്രൂകോളര്‍ ആപ്പ് വളരെ ജനപ്രിയമാണ്. നമ്മളില്‍ മിക്കവരും ട്രൂ കോളര്‍ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ ആപ്പ് അതിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.പുതിയ അപ്ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക് ധാരാളം ഫീച്ചറുകള്‍ ലഭിക്കുന്നു. ഈ ഫീച്ചറുകളില്‍ ചിലത് കോള്‍ അനൗണ്‍സ്, ഗോസ്റ്റ് കോള്‍, വീഡിയോ കോളര്‍ ഐഡി എന്നിങ്ങനെയുള്ളവയാണ്. 

ഈ പുതിയ ഫീച്ചറുകള്‍ കൂടാതെ, കോളര്‍ ഐഡി പ്ലാറ്റ്‌ഫോം നേരത്തെ നീക്കം ചെയ്തിരുന്ന കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ്.ട്രൂകോളര്‍ ആന്‍ഡ്രോയിഡ് ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് മാത്രമേ പുതിയ ഫീച്ചറുകള്‍ ലഭ്യമാകൂ.

ഐഒഎസ് ഉപയോക്താക്കള്‍ക്ക് വൈകാതെ തന്നെ ഈ ഫീച്ചര്‍ ലഭിക്കുമെന്നും കമ്ബനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഫീച്ചറുകളുമായി വരുന്ന ട്രൂകോളറിന്റെ ഐഒഎസ് ആപ്പ് അപ്ഡേറ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമ്ബനി പിന്നീട് പുറത്ത് വിടും.ട്രൂകോളറിന്റെ വീഡിയോ കോളര്‍ ഐഡി ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഷോര്‍ട്ട് വീഡിയോ മെസേജ് റെക്കോര്‍ഡ് ചെയ്ത് അയക്കാന്‍ സഹായിക്കുന്നതാണ്. ഇതിലൂടെ ഉപയോക്താക്കള്‍ അവരുടെ ഫോണ്‍ബുക്ക് കോണ്‍ടാക്റ്റുകളിലേക്ക് വീഡിയോ കോളുകള്‍ ചെയ്യുമ്ബോള്‍ അത് ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യും.

ഗോസ്റ്റ് കോള്‍സ് എന്നൊരു ഫീച്ചറും ട്രൂ കോളര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ തട്ടിപ്പുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ അവരുടെ കോണ്‍ടാക്റ്റുകളുമായി ഒരു വ്യാജ കോള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഗോസ്റ്റ് കോള്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ പേര്, പ്രൊഫൈല്‍ ചിത്രം, നമ്ബര്‍ എന്നിവ നല്‍കിയിരിക്കണം. അതല്ലെങ്കില്‍ അവരുടെ ഫോണ്‍ബുക്കിലെ ഏതെങ്കിലും കോണ്‍ടാക്റ്റില്‍ നിന്ന് തിരഞ്ഞെടുക്കാം.

ട്രൂ കോളര്‍ പുതിയ അപ്ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു പ്രധാന സവിശേഷത കോള്‍ റെക്കോര്‍ഡിങ് സംവിധാനമാണ്. ഇത് നേരത്തെ ഉണ്ടായിരുന്ന ഫീച്ചറാണ്. പിന്നീട് ട്രൂകോളര്‍ ഇത് ഒഴിവാക്കി. ഇപ്പോള്‍ വീണ്ടും ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഇത് തിരികെ കൊണ്ടുവന്നിരിക്കുകയാണ് കമ്ബനി.

Tags