സെമികണ്ടക്​ടര്‍ നിര്‍മിക്കാം കോടിയുടെ പ്രോത്സാഹന പ​ദ്ധ​തി​യുമായി കേന്ദ്രം

google news
semiconductor
ന്യൂ​ഡ​ല്‍​ഹി: സെ​മി ക​ണ്ട​ക്​​ട​ര്‍ നി​ര്‍​മാ​ണ​ത്തി​ല്‍ പു​തു​സം​രം​ഭ​ക​രെ അ​ട​ക്കം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള 76,000 കോ​ടി​യു​ടെ പ​ദ്ധ​തി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു.സെ​മി ക​ണ്ട​ക്​​ട​ര്‍ രൂ​പ​ക​ല്‍​പ​ന, അ​നു​ബ​ന്ധ ഭാ​ഗ​ങ്ങ​ളു​ടെ നി​ര്‍​മാ​ണം, ഡി​സ്​​പ്ലേ ഫാ​ബ്രി​ക്കേ​ഷ​ന്‍ യൂ​നി​റ്റു​ക​ള്‍ എ​ന്നി​വ​ക്കാ​യി അ​ടു​ത്ത ആ​റു​വ​ര്‍​ഷ​ത്തേ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യാ​ണി​ത്.

ഇ​ന്ത്യ​യെ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഹ​ബ്​ ആ​യി വി​ക​സി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ഐ.​ടി മ​ന്ത്രി അ​ശ്വി​നി വൈ​ഷ്​​ണ​വ്​ വി​ശ​ദീ​ക​രി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 85,000 പേര്‍​ക്ക്​ പ​രി​ശീ​ല​നം ന​ല്‍​കും. സം​രം​ഭ​ങ്ങ​ള്‍​ക്ക്​ ഉ​ല്‍​പാ​ദ​ന ബ​ന്ധ ബോ​ണ​സ്​ അ​നു​വ​ദി​ക്കും.സെ​മി ക​ണ്ട​ക്​​ട​ര്‍ ചി​പ്പി​ന്​ ആ​ഗോ​ള​ത​ല​ത്തി​ല്‍ ക​ടു​ത്ത​ക്ഷാ​മം നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. കാ​ര്‍, ഫോ​ണ്‍, ടി.​വി, ലാ​പ്​​ടോ​പ്, തു​ട​ങ്ങി നി​ര​വ​ധി ഉ​ല്‍​പ​ന്ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന ഇ​ല​ക്​​ട്രോ​ണി​ക്​ സാ​മ​ഗ്രി​യാ​ണ്​ സെ​മി ക​ണ്ട​ക്​​ട​റു​ക​ള്‍.

Tags