പുതിയൊരു ഫീച്ചറുകളുമായി ക്ലബ് ഹൗസ് വീണ്ടും

google news
club house

ക്ലബ്ഹൗസ് പ്രിയര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. തിരക്കുകള്‍ക്കിടയില്‍ നിങ്ങള്‍ക്ക് ചര്‍ച്ചകളിലെ പങ്കാളിത്തവും അറിവുകളും നഷ്ടമാവുന്നു എന്ന വിഷമം വേണ്ട.ഒട്ടും ആശങ്കയില്ലാതെ  നല്ലൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ക്ലബ്ഹൗസ് ഫാമിലി. 

സംസാരത്തിന് പ്രാധാന്യം നല്‍കുന്ന സാമൂഹ്യ മാധ്യമമായ ക്ലബ്ഹൗസില്‍ ഇനിമുതല്‍ ചര്‍ച്ചകള്‍ റെക്കോഡ് ചെയ്യാം. ഒരു തത്സമയ സെഷന്‍ റെക്കോഡ് ചെയ്യാനും സ്വന്തം പ്രൊഫൈലിലോ ക്ലബ്ബിലോ സേവ് ചെയ്യാനും സാധിക്കുന്ന റീപ്ലേ എന്ന ഫീച്ചറാണ് ക്ലബ്ഹൗസ് പുറത്തിറക്കിയത്. 

പുതിയ സംവിധാനം ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. റെക്കോഡ് ചെയ്ത ഫയലുകളും ഡൗണ്‍ലോഡ് ചെയ്ത് ആപ്പിന് പുറത്ത് ഷെയര്‍ ചെയ്യാനും ഇനിമുതല്‍ കഴിയും.

ക്ലബ്ഹൗസിലെ റൂമില്‍ റീപ്ലേ സംവിധാനം വേണമോയെന്ന് അഡ്മിനുകള്‍ക്ക് തീരുമാനിക്കാം. റീപ്ലേ സംവിധാനം അനുവദിക്കുകയാണെങ്കില്‍ ആ റൂമിലെ ഏല്ലാവര്‍ക്കും ചര്‍ച്ച മൊത്തത്തില്‍ റെക്കോഡ് ചെയ്യാനും പിന്നീട് ആവശ്യമുള്ളപോലെ കേള്‍ക്കാനും കഴിയും.

തത്സമയ ചര്‍ച്ചകളുടെ തന്നെ അനുഭവം നല്‍കുന്നതായിരിക്കും റെക്കോഡഡ് സെഷനുകള്‍. റീപ്ലേ ഉപയോഗിക്കുന്ന ഒരാള്‍ക്ക് റെക്കോഡിങ് പോസ് ചെയ്യാനും അടുത്ത സ്പീക്കറുടെ സംസാരം തെരഞ്ഞെടുക്കാനും കൂടുതല്‍ വേഗത്തില്‍ സംസാരം കേള്‍ക്കാനും സാധിക്കും. 

ആരൊക്കെ റീപ്ലേ ഉപയോഗിക്കുന്നുണ്ടെന്ന് അറിയാന്‍ അഡ്മിനുകള്‍ക്ക് സാധിക്കും.ട്വിറ്റര്‍ തങ്ങളുടെ ഓഡിയോ പ്ലാറ്റ്‌ഫോമായ സ്‌പേസസില്‍ അടുത്തിടെ ചര്‍ച്ചകള്‍ റെക്കോഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനം പുറത്തിറക്കിയിരുന്നു.

Tags