"ക്ലബ്ഹൗസ്" ഇനി 13 ഭാഷകളിലും ലഭ്യമാവും

google news
Anirud Deshmukh
 

വാഷിംഗ്ടണ്‍ : സമൂഹമാദ്ധ്യമമായ ക്ലബ് ഹൗസ് ഇനി പ്രദേശിക ഭാഷകളിലും ലഭ്യമാവും.ആദ്യം ഇംഗ്ലീഷില്‍ മാത്രമായിരുന്നു ആപ്പ് ലഭ്യമായിരുന്നത്.ഇനിയങ്ങോട്ട്  മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ഫ്രഞ്ച്, ജര്‍മന്‍, ഇന്തോനേഷ്യന്‍, ജാപ്പനീസ്, കൊറിയന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ് എന്നീ ഭാഷകളിലെല്ലാം ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.

മുംബൈ, പാരീസ് മുതല്‍ സാവോ പൗളോ, ജക്കാര്‍ത്ത വരെയുള്ളവര്‍ക്ക് അവരുടെ പ്രാദേശിക ഭാഷയില്‍ ക്ലബ്ഹൗസ് ഉപയോഗിക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ ഈ ഭാഷകളിലെ സേവനം ആന്‍ഡ്രോയിഡ് ഉപഭോക്താകള്‍ക്ക് മാത്രമായിരിക്കും ലഭിക്കുക.

സംഗീതജ്ഞനും ഗായകനും ഗാനരചയിതാവുമായ അനിരുദ്ധ് ദേശ്മുഖിനെ ഉള്‍പ്പെടുത്തി ഇതിന് പുറമെ ക്ലബ്ഹൗസ്, പുതിയ ഐക്കണും പ്രഖ്യാപിച്ചിട്ടുണ്ട്. ക്ലബ്ഹൗസ് ഇടക്കിടെ തങ്ങളുടെ ഉപഭോക്താക്കളുടെ ചിത്രങ്ങള്‍ "ആപ്പ് ഐക്കണാ"ക്കാറുണ്ട്.

അടുത്തിടെ 'മ്യൂസിക് മോഡ്' എന്നൊരു സവിശേഷതയും ക്ലബ്ഹൗസ് ആപ്പിള്‍ ഉള്‍പ്പെടുത്തിയിരുന്നു.അതിനാൽ ഇതിലൂടെ സംഗീതജ്ഞര്‍ക്ക് മികച്ച രീതിയില്‍ സംഗീതാവതരണം നടത്തുവാന്നും സാധിക്കും.

Tags