'നിറം മാറി ഫോൺ..'; പുത്തൻ വിവോ സ്മാർട്ഫോണുകൾ വിപണിയിലെത്തിച്ചു,സവിശേഷതകൾ അറിയാം...

google news
g
 

മുംബൈ: പ്രമുഖ സ്മാർട് ഫോൺ നിർമ്മാതാക്കളായ വിവോ പുത്തൻ സ്മാർട്ഫോണുകളായ വിവോ വി23 5ജി, വിവോ വി23 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ എത്തിച്ചു.കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച വി21 ശ്രേണിയുടെ പുതിയ പതിപ്പാണ് ഇപ്പോൾ  ഇറക്കിയിരിക്കുന്നത്.

29,900 രൂപ മുതൽ 34,990 രൂപവരെയാണ് വി 23 5ജിയുടെ വില. വി 23 പ്രോ 5ജി 38,990 മുതൽ 43,990 രൂപയാണ് വില.ഫ്‌ളൂറൈറ്റ് എജി ഗ്ലാസ് ബാക്ക് ആണ് ഇരു ഫോണിലെയും കൗതുകരമായ ഫീച്ചർ. സൂര്യപ്രകാശത്തിലെ അൾട്രാ വയലെറ്റ് കിരണങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് സ്വയം നിറംമാറാൻ കഴിയുന്ന ഫ്‌ളൂറൈറ്റ് ആന്റി ഗ്ലെയർ ഗ്ലാസ്സാണ് രണ്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി പ്രോസസറുകളിൽ പ്രവർത്തിക്കുന്ന വിവോ V23 ശ്രേണിയിലുള്ള ഫോണുകൾക്ക് ഫുൾ-എച്ച്ഡി + അമോലെഡ് ഡിസ്പ്ലേകൾ, 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ സെൽഫി ക്യാമറകൾ എന്നിവയും ഉണ്ട്.

വിവോ V23 5ജിയുടെ 8 ജിബി റാം ഉം 128 ജിബി സ്റ്റോറേജും ഉൾപ്പെടുന്ന പതിപ്പിന് 29,990 രൂപയാണ് വില. 12 ജിബി റാം ഉം 256 ജിബി സ്റ്റോറേജും ഉൾപ്പെടുന്ന പുതിയ പതിപ്പിന് 34,990 രൂപ ചെലവാക്കണം. അതെ സമയം വിവോ V23 പ്രോ 5ജിയുടെ 8 ജിബി റാം ഉം 128 ജിബി സ്റ്റോറേജും ഉൾപെടുന്ന പതിപ്പിന് 38,990 രൂപയും, 12 ജിബി റാം ഉം 256 ജിബി സ്റ്റോറേജും ഉള്ള പതിപ്പിന് 43,990 രൂപയുമാണ് വില. രണ്ട് ഫോണുകളും സ്റ്റാർഡസ്റ്റ് ബ്ലാക്ക്, സൺഷൈൻ ഗോൾഡ് നിറങ്ങളിൽ വാങ്ങുകയും ചെയ്യാം.

Tags