പൂർണമായും റീഡിസൈൻ:കവിയർ

google news
caviar re design
ലോകോത്തര ലക്ഷ്വറി ബ്രാന്‍ഡായ കാവിയർ. ലക്ഷ്വറി അപ്പാരല്‍സിനൊപ്പം ഐഫോണുകള്‍ക്ക് വില കൂടിയ കവറുകള്‍ നിര്‍മിക്കുകയും ഫോണിന്റെ ബോഡിയില്‍ സ്വര്‍ണവും വജ്രവും പോലെയുള്ള അമൂല്യ വസ്തുക്കള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്ത് പുറത്തിറക്കുകയും ചെയ്യുന്നതാണ് കാവിയറിന്റെ രീതി.ചിലപ്പോഴൊക്കെ ഐഫോണുകളുടെ ബോഡി പൂര്‍ണമായും റീഡിസൈന്‍ ചെയ്തും കാവിയര്‍ അവതരിപ്പിക്കാറുണ്ട്. മോഡിഫൈഡ് സ്മാര്‍ട്ട്ഫോണുകളുടെയും മറ്റ് ഗാഡ്ജറ്റുകളുടെയും വന്‍ ശേഖരം തന്നെ കാവിയറിന്റെ വെബ്സൈറ്റില്‍ കാണാവുന്നതാണ്. 

ഇഷ്ടപ്പെട്ട മോഡലുകള്‍ സെലക്‌ട് ചെയ്ത് ഓര്‍ഡറുകള്‍ നല്‍കിയാല്‍ മാത്രം മതിയാകും. കാവിയര്‍ മോഡിഫൈഡ് ചെയ്ത എല്ലാ ഡിവൈസുകളും ഇത്തരത്തില്‍ ലഭ്യമാകില്ല. കാരണം ഭൂരിപക്ഷം മോഡലുകളും ലിമിറ്റഡ് എഡിഷന്‍ ആയിരിക്കും. മാത്രമല്ല ലക്ഷങ്ങള്‍ വിലയിട്ടാണ് കാവിയറിന്റെ ഓരോ മോഡലുകളും പുറത്തിറങ്ങുന്നത്. അതിനാല്‍ സാധാരണക്കാര്‍ ആ പരിസരത്തേക്ക് പോയിട്ടേ കാര്യമില്ലെന്നതാണ് യാഥാര്‍ഥ്യം.

കാവിയര്‍ മോഡലുകള്‍
അടുത്തിടെ പുറത്തിറക്കിയ രണ്ട് കാവിയര്‍ മോഡലുകള്‍ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഐഫോണ്‍ 13 പ്രോ മാക്‌സ് ഫോണിന്റെ പിന്‍കവറില്‍ ദിനോസര്‍ പല്ലുകളും ചേര്‍ത്ത് പുറത്തിറക്കിയ ടൈറാനോഫോണുകളാണ് ഒന്ന്. പിന്നാലെയാണ് ടെസ്‌ല മോഡല്‍ 3 കാര്‍ ഉരുക്കി ടെസ്‌ല ഇലക്‌ട്രോ എന്ന പേരിലും കാവിയര്‍ ഐഫോണുകള്‍ അവതരിപ്പിച്ചിരുന്നു. ഇലോണ്‍ മസ്ക്, സ്റ്റീവ് ജോബ്സ്, ജാക്ക് മാ തുടങ്ങിയ പ്രമുഖ ടെക്നോക്രാറ്റുകളുടെ പേരിലും കാവിയര്‍ ഐഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട്. 

ഒപ്പം തന്നെ പൂര്‍ണമായി സ്വര്‍ണം പോലെയുള്ള അമ്യൂല്യ വസ്തുക്കളും റെയറായി മാത്രം കാണാന്‍ കഴിയുന്ന മെറ്റീരിയല്‍സും ഉപയോഗിച്ചും കാവിയര്‍ ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട്. കാവിയറിന്റെ ലക്ഷ്വറി ഫോണ്‍ സെഗ്മെന്റിലെ ഏറ്റവും പുതിയ ഡിവൈസാണ് സ്റ്റെല്‍ത്ത് 2.0. ആപ്പിള്‍ ഐഫോണ്‍ 13 പ്രോ, ആപ്പിള്‍ ഐഫോണ്‍ 13 പ്രോ മാക്സ് മോഡലുകളാണ് സ്റ്റെല്‍ത്ത് 2.0 വേരിയന്റായി ലഭ്യമാകുക. പുതിയ ഫോണിന് വെടിയുണ്ടകളെ പോലും തടഞ്ഞ് നിര്‍ത്താനാകും എന്നാണ് കമ്ബനി അവകാശപ്പെടുന്നത്.

Tags