സബ്സ്ക്രിപ്ഷൻ നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനം:നെറ്ഫ്ലിക്സ്

google news
netflix
പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഇന്ത്യയിലെ തങ്ങളുടെ സബ്സ്ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്കുകള്‍ നെറ്റ്ഫ്ലിക്സ് കുറച്ചിരുന്നു.ഇപ്പോൾ സബ്സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.ചില രാജ്യങ്ങളില്‍ മാത്രമായിരിക്കും നിരക്കുകള്‍ വര്‍ധിക്കുക എന്നാണ് വിവരം. ഇന്ത്യയില്‍ നിരക്ക് കുറച്ചപ്പോള്‍ കമ്പനി അമേരിക്കയിലും കാനഡയിലും നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.

'ഞങ്ങള്‍ ഞങ്ങളുടെ വിലകള്‍ അപ്ഡേറ്റ് ചെയ്യുന്നു, അതുവഴി വൈവിധ്യമാര്‍ന്ന ഗുണനിലവാരമുള്ള വിനോദ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നത് തുടരാനാകും,' നെറ്റ്ഫ്ലിക്സ് വക്താക്കള്‍ ഉന്നയിക്കുന്നു.മൊബൈല്‍, ടാബ്, കമ്പ്യൂട്ടർ  അല്ലെങ്കില്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ 199 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. നേരത്തെ ഇത് 499 രൂപയായിരുന്നു. 

149 രൂപ മുതലാണ് ഇന്ത്യയില്‍ പ്ലാനുകള്‍ ആരംഭിക്കുന്നത്. അതേസമയം, ചില രാജ്യങ്ങളില്‍ മാത്രമായിരിക്കും നിരക്കുകള്‍ വര്‍ധിക്കുക എന്നാണ് വിവരം. ഹൈ ഡെഫനിഷനില്‍ വീഡിയോകള്‍ സ്ട്രീം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനിന് ഇപ്പോള്‍ ഇന്ത്യയില്‍ 499 രൂപയാണ് വില.

Tags