ഇനി ഐഫോണ്‍ നഷ്ടമായാല്‍ പേടി വേണ്ട !. പുതിയ ഫീച്ചര്‍

google news
ഇനി ഐഫോണ്‍ നഷ്ടമായാല്‍ പേടി വേണ്ട !. പുതിയ ഫീച്ചര്‍

ന്യൂ ഡല്‍ഹി: ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസ വാര്‍ത്ത. ഇനി ഐഫോണ്‍ നഷ്ടമായാല്‍ പേടി വേണ്ട. ഫോണ്‍ നഷ്ടപ്പെട്ടാല്‍ ലൊക്കേഷന്‍ കണ്ടെത്തി തരുന്ന ഫീച്ചര്‍ ഗൂഗിള്‍ അസിസ്റ്റന്റ് അവതരിപ്പിച്ചു.

ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് സ്പീക്കര്‍, ഗൂഗിള്‍ ഹോം ആപ്പ് എന്നിവ വഴിയാണ് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്തി നല്‍ക്കുന്ന ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ഗൂഗിള്‍ സ്മാര്‍ട്ട് ഹോം സംവിധാനം വഴിയാണ് ഫോണ്‍ കണ്ടെത്താനായി സന്ദേശം അയക്കേണ്ടത്. തുടര്‍ന്ന് ഗൂഗിള്‍ ഹോം ആപ്പ് നഷ്ട്ടപ്പെട്ട ഫോണിലേക്ക് ക്രിട്ടിക്കല്‍ അലേര്‍ട്ട് കൈമാറിയാണ് ഫോണ്‍ കണ്ടെത്തുക. അതേസമയം, ഐഫോണ്‍ കണ്ടെത്താന്‍ ആപ്പിളിന് സ്വന്തമായ സംവിധാനമുണ്ട്. സമാനമായ നിലയിലാണ് ഇതും പ്രവര്‍ത്തിക്കുക. എന്നാല്‍ ഇതിന് ആപ്പിളിന്റെ മുന്‍കൂട്ടി അനുമതി വേണം. അതേസമയം, ആന്‍ഡ്രോയിഡ് ഫോണുകളില്‍ നേരത്തെ തന്നെ ഈ സേവനം ലഭ്യമായിരുന്നു.

Tags