ഡ്രൈവിംഗ് ലൈസെൻസിന് ആർടിഒ യിൽ പോകേണ്ടതില്ല: പുതിയ ഭേദഗതി മാറ്റങ്ങൾ

google news
driving liscence
എപ്പോഴും അത്യാവശ്യമായി കരുതേണ്ടതും, യാത്രകൾക്ക് അനിവാര്യമായി വേണ്ട സാധനം കൂടിയാണ് ഡ്രൈവിംഗ് ലൈസെൻസ്. പല അവസരത്തിലും ലൈസന്‍സ് ഒരു ഐഡി പ്രൂഫ് ആയി വരെ ഉപയോഗിക്കുവാന്‍ സാധിക്കുന്നതുമാണ് .എന്നാല്‍ ഇപ്പോള്‍ ലൈസന്‍സ് എടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വളരെ ആശ്വാസകരമായ ഒരു വാര്‍ത്തയാണ് എത്തിയിരിക്കുന്നത് .

ഇനി മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമുള്ളവര്‍ക്ക് ആർടിഒ യുടെ ഓഫിസില്‍ പോകണമെന്നില്ല .കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ വളരെ ലളിതമായ രീതിയില്‍  ​ആക്കിയിരിക്കുകയാണ്. ഡ്രൈവിംഗ് ലൈസന്‍സ് ഭേദഗതിയില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നു .അതായത് ഇനി മുതല്‍ ലൈസന്‍സ് എടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ ആർടിഒ ഓഫിസില്‍ പോയി ഒരുതരത്തിലുള്ള റോഡ് ടെസ്റ്റും നടത്തണമെന്നില്ല .അതിനു പകരമായി അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്നും ഡ്രൈവിംഗ് പരിശീലനം നേടേണ്ടതാണ് .അതുപോലെ തന്നെ അവിടെ നിന്നും ടെസ്റ്റ് വിയയിക്കുകയും വേണം .

അത്തരത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാല്‍ അപേക്ഷകര്‍ക്ക് അവിടെ നിന്നും ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും .ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുക .അതുപോലെ തന്നെ ഇത്തരത്തില്‍ ഉള്ള അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കും നിബന്ധനകള്‍ പുറപ്പെടുവിച്ചട്ടുണ്ട് .ഇരുചക്ര, ത്രീ വീലര്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള പരിശീലന കേന്ദ്രങ്ങള്‍ക്ക് കുറഞ്ഞത് ഒരു ഏക്കര്‍ സ്ഥലമുണ്ടെന്ന് അംഗീകൃത ഏജന്‍സി ഉറപ്പാക്കണം. അതുപോലെ തന്നെ ഹെവി വെഹിക്കിളുകള്‍ ,ചരക്ക് ട്രക്കുകള്‍ എന്നിവയ്ക്കും പരിശീലനം നല്‍കുന്ന സ്‌കൂളുകള്‍ക്ക് 2 ഏക്കര്‍ സ്ഥലം ആവിശ്യമാണ് .അതുപോലെ തന്നെ മറ്റൊരു പ്രധാന നിബന്ധന പരീശിലകന് കുറഞ്ഞത് 12 ക്‌ളാസ് പാസ്സായിരിക്കണം എന്നതാണ് .അത്തരത്തില്‍ പല നിബന്ധനകളും ഡ്രൈവിംഗ് നല്‍കുന്ന സ്‌കൂളുകള്‍ക്കും ഉണ്ട്.

Tags