വിദ്യാഭ്യാസം .......എല്ലാവരുടെയും അവകാശം

google news
tech1

കോട്ടയം∙ ഡിജിറ്റൽ വേർതിരിവ് ഒഴിവാക്കിയാൽ മാത്രമേ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രയോജനം എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ ഉറപ്പാക്കാനാകൂവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.വിദ്യാഭ്യാസം എന്നത് എല്ലാ കുട്ടികൾക്കും ഒരുപോലെ ലഭിക്കേണ്ടതാണ് .  മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് 2021 ഡിജിറ്റൽ ഉച്ചകോടിയിൽ 'ദേശീയ വിദ്യാഭ്യാസ നയം: സമീപനം, അവസരങ്ങൾ, വെല്ലുവിളികൾ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓൺലൈൻ വിദ്യാഭ്യാസം സാർവത്രികമാകണമെങ്കിൽ എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ഒരുപോലെ ലഭ്യമാകേണ്ടതുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. 

അപ്രതീക്ഷിതമായെത്തിയ കോവിഡ് മഹാമാരി വലിയൊരു വെല്ലുവിളിയാണ് അധ്യാപകർക്കു മുന്നിൽ ഉയർത്തിയത്. എന്നാൽ, സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി, അവസരത്തിനൊത്തുയർന്ന അധ്യാപകർ പുത്തൻ സാങ്കേതിക സാധ്യതകൾ പഠിച്ചെടുത്ത് അവ അധ്യാപനത്തിൽ നടപ്പിലാക്കി. രാജ്യമെമ്പാടും അധ്യാപകർ നടത്തിയ ഈ പരിശ്രമത്തെ അഭിനന്ദിക്കുന്നു. ഇത്തരത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം തുറന്നു നൽകുന്നത് പുത്തൻ സാധ്യതകളാണെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു

വെർച്വലായി നടക്കുന്ന ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ന്റെ പ്രധാന ചർച്ചാ വിഷയം ‘ഓണ്‍ലൈൻ പഠനരംഗത്തെ പുത്തൻ സാധ്യതകളും വെല്ലുവിളികളും’ എന്നതാണ്. ഓൺലൈൻ പഠനരംഗത്തെ പ്രമുഖ സ്ഥാപനമായ ജെയിന്‍ ഓൺലൈനിന്റെ സഹകരണത്തോടെ നടക്കുന്ന ഉച്ചകോടിയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള, ടെക് കമ്പനി മേധാവികളും യൂണിവേഴ്സിറ്റി അധ്യാപകരും സാങ്കേതിക വിദഗ്ധരും സ്റ്റാർട്ടപ്പ് മേധാവികളും ഉൾപ്പെടെയുള്ളവർ മീറ്റിൽ പങ്കെടുക്കുന്നുണ്ട്

Tags