പത്രപ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തുക; പുതിയ സംരംഭവുമായി എൻബിഎഫ്

google news
dm

പത്രപ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും, സുതാര്യവും ധാർമ്മികവുമായ സ്വയം നിയന്ത്രിത പ്രവർത്തന നിലവാരം ഉണ്ടാക്കിയെടുക്കുന്നതിനുമായി പുതിയ സംരഭം .ഡിജിറ്റൽ ന്യൂസ് മീഡിയയ്‌ക്കായി, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ്റെയും വെബ്ന്യായുടെയും സംയുക്ത പങ്കാളിത്തത്തിൽ ആണ് പ്രത്യേക സംരംഭം ആരംഭിക്കുന്നത് .

ഡിജിറ്റൽ വാർത്താ പ്രസാധകരുടെ കൂട്ടായ താൽപ്പര്യത്തിന് വേണ്ടി നിലകൊള്ളുകയാണ് ഡിജിറ്റൽ ന്യൂസ് ഫെഡറേഷന്റെ ലക്ഷ്യം.സ്വതന്ത്ര ഡിജിറ്റൽ വാർത്താ പ്രസാധകരെയും ഉൾപ്പെടുത്തുന്നതിന് വേണ്ടി ഡിജിറ്റൽ സബ് കമ്മിറ്റിയുടെ വ്യാപ്തി കൂട്ടിയതായും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ  സെക്രട്ടേറിയറ്റ് വ്യക്തമാക്കി .
 

Tags