ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ് ഹൗസില്‍ ഇനി പുറത്തുനിന്നുള്ള ലിങ്കുകള്‍ പങ്കുവെക്കാന്‍ സാധിക്കും

google news
CLUB HOUSE
 

സാന്‍ഫ്രാന്‍സിസ്‌കോ:  ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ് ഹൗസില്‍ ഇനി പുറത്തുനിന്നുള്ള ലിങ്കുകള്‍ പങ്കുവെക്കാന്‍ സാധിക്കും. ഒക്ടോബര്‍ 27 മുതലാണ് ഈ പുതിയ ഫീച്ചര്‍ ലഭിക്കുക. ക്ലബ് ഹൗസിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഈ പുതിയ സൗകര്യം ലഭിക്കും. 

ക്ലബ് ഹൗസ് മേധാവി പോള്‍ ഡിവസണും ഗ്ലോബല്‍ മാര്‍ക്കറ്റിങ് മേധാവിയുമായ മായ വാട്‌സണുമാണ് ഈ പുതിയ പിന്‍ഡ് ലിങ്ക്‌സ് ഫീച്ചര്‍ പ്രഖ്യാപിച്ചത്. ഇതുവഴി ഒരു ചാറ്റ് റൂമിന് മുകളില്‍ ലിങ്കുകള്‍ നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. 

വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. 

അതേസമയം ചില ലിങ്കുകള്‍ക്ക് ക്ലബ് ഹൗസില്‍ വിലക്കുണ്ട്. പ്രത്യേകിച്ചും പോണോഗ്രഫി ഉള്ളടക്കത്തിലേക്കുള്ള ലിങ്കുകള്‍. അക്കൂട്ടത്തില്‍ ഓണ്‍ലി ഫാന്‍സ് വെബ്‌സൈറ്റിന്റെ പേരും അദ്ദേഹം എടുത്തുപറഞ്ഞു. 

റൂം മോഡറേറ്റര്‍മാരായ ലിങ്കുകള്‍ ആര്‍ക്കും ചേര്‍ക്കാനും മാറ്റാനും നീക്കം ചെയ്യാനും സാധിക്കും. 

ലിങ്കുകള്‍ വഴി എന്തെങ്കിലും തരത്തില്‍ പണമിടപാടുകളില്‍ നിന്നും ക്ലബ് ഹൗസ് ലാഭമുണ്ടാക്കില്ല. അതേസമയം റൂമുകളില്‍ ടിക്കറ്റ് പ്രവേശനം നല്‍കുക, സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് ഈടാക്കുക തുടങ്ങി ക്ലബ് ഹൗസിലൂടെ മറ്റ് രീതികളില്‍ ലാഭമുണ്ടാക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

Tags