വാര്‍ത്തകള്‍ പങ്കുവെക്കുന്നതിന് ഓസ്‌ട്രേലിയയിൽ ഫേസ്ബുക്കിന്റെ വിലക്ക്

google news
വാര്‍ത്തകള്‍ പങ്കുവെക്കുന്നതിന് ഓസ്‌ട്രേലിയയിൽ ഫേസ്ബുക്കിന്റെ  വിലക്ക്

ഓസ്‌ട്രേലിയയിൽ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും മാധ്യമസ്ഥാപനങ്ങളും വാര്‍ത്താ ലിങ്കുകള്‍ പങ്കുവെക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ വാര്‍ത്തകള്‍ കാണുന്നതിനും ഫെയ്‌സ്ബുക്കിന്റെ വിലക്ക്. ഗൂഗിളും ഫെയ്‌സ്ബുക്കും അവരുടെ പ്ലാറ്റ്‌ഫോമില്‍ വരുന്ന വാര്‍ത്തകളിൽ മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത തുക കൊടുക്കണം എന്ന ഓസ്‌ട്രേലിയയുടെ പുതിയ നിയമത്തിന്റെ ബദലായിട്ടാണ് ഫേസ്ബുക്കിന്റെ ഈ നടപടി. വാര്‍ത്താ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന പ്രസാധകരും തങ്ങളുടെ പ്ലാറ്റ്‌ഫോമും തമ്മിലുള്ള ബന്ധത്തെ തെറ്റായി മനസിലാക്കിക്കൊണ്ടാണ് ഈ നിയമമെന്നാണ് ഫെയ്‌സ്ബുക്ക് അഭിപ്രായപെടുന്നത്.

മാധ്യമങ്ങൾക്ക് നൽകേണ്ട തുക സംബന്ധിച്ച് മാധ്യമസ്ഥാപനങ്ങളുമായി വില പേശി തീരുമാനിക്കണം. വിലയില്‍ തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ മധ്യസ്ഥന്റെ ഇടപെടലില്‍ തുക നിശ്ചയിക്കപ്പെടും. രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് അനുകൂലമായി വില നിശ്ചയിക്കുന്നതിന് ഫേസ്ബുക്ക് നിര്‍ബന്ധിതരാവുകുന്നു.

“ഈ ബന്ധത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അവഗണിച്ചുകൊണ്ട് നിയമം അനുസരിക്കുക അല്ലെങ്കിൽ ഓസ്‌ട്രേലിയയില്‍ ഞങ്ങളുടെ പ്ലാറ്റ് ഫോമില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ വിലക്കുക എന്നീ തീരുമാനങ്ങളാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്. അതില്‍ രണ്ടാമത്തേത് തിരഞ്ഞെടുക്കുകയാണ്” എന്നാണ് ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലെ ഫെയ്‌സ്ബുക്ക് മാനേജിങ് ഡയറക്ടര്‍ വില്യം ഈസ്റ്റണ്‍ വ്യക്തമാക്കുന്നത്.

Tags