ഫേഷ്യൽ റെക്കഗ്​നിഷൻ സിസ്റ്റം ഉപയോഗിക്കുന്നത്​ ഫേസ്ബുക്ക് നിർത്തി

google news
facebook
 

വാഷിങ്​ടൺ: ഫേഷ്യൽ റെക്കഗ്​നിഷൻ സിസ്റ്റം ഉപയോഗിക്കുന്നത്​ ഫേസ്ബുക്ക് നിർത്തി​. മുഖം തിരിച്ചറിയാനുള്ള സംവിധാനത്തെ സംബന്ധിച്ച്‌​ ആശങ്കകൾ ഉയരുന്നതിനിടെയാണ്​ കമ്പനിയുടെ നിർണായക തീരുമാനം.ഒരു ബില്യൺ ആളുകളുടെ ഫേഷ്യൽ റെക്കഗ്​നിഷൻ പ്രൊഫൈലുകൾ ഡിലീറ്റ്​ ചെയ്യുമെന്ന്​ ഫേസ്​ബുക്കിൻറെ മാതൃക കമ്പനിയായ മെറ്റ അറിയിച്ചു.

റീടെയിലേഴ്​സ്​, ആശുപത്രികൾ, വിവിധ ബിസിനസ്​ സ്ഥാപനങ്ങൾ എന്നിവ​രെല്ലാം ഫേസ്​ബുക്കിൻറെ മുഖം തിരിച്ചറിയുന്ന സംവിധാനം ഉപയോഗിക്കുന്നുണ്ട്​. പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നാണ്​ ഉയരുന്ന പ്രധാനവിമർശനം.

മുഖം തിരിച്ചറിയാനുള്ള സംവിധാനം കൃത്യമായി ഉപയോഗിക്കുന്നതിന്​ ചട്ടങ്ങൾ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്​ ​രാജ്യത്തെ ഏജൻസികളെന്ന്​ മെറ്റ വൈസ്​ പ്രസിഡൻറ്​ ജെറോം പെസിൻറി പറഞ്ഞു. ഇതുസംബന്ധിച്ച അനിശ്​ചിതത്വം തുടരുന്ന സാഹചര്യത്തിൽ ഫേഷ്യൽ റെക്കഗ്​നിഷൻ സിസ്റ്റത്തിൻറെ ഉപയോഗം പരിമിതപ്പെടുത്തുകയാണെന്ന്​ കമ്പനി അറിയിച്ചു.

നേരത്തെ മൈസ്രോസോഫ്​റ്റ്​, ഐ.ബി.എം, ആമസോൺ പോലുള്ള കമ്പനികളും ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നത്​ അവസാനിപ്പിച്ചിരുന്നു. ഫേസ്​ബുക്കിന്​ മേലുള്ള നിരീക്ഷണം വിവിധ ഏജൻസികൾ ശക്തമാക്കിയെന്ന  റിപ്പോർട്ടുകൾക്കിടെയാണ്​ ഫേഷ്യൽ റെക്കഗ്​നിഷൻ സിസ്റ്റം ഉക്ഷേിക്കുന്നുവെന്ന്​ അറിയിച്ചിരിക്കുന്നത്​.

============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍... Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

Tags