ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’; കമ്പനിയുടെ പുതിയ പേര് പുറത്തുവിട്ട് സുക്കര്‍ബര്‍ഗ്

google news
Mark Zuckerberg

കാലിഫോർണിയ: കമ്പനിയുടെ ഔദ്യോഗിക പേരിൽ മാറ്റം വരുത്തി ഫേസ്ബുക്ക്. 'മെറ്റ'(META) എന്നകും കമ്പനിയുടെ പുതിയ പേരെന്ന് സി ഇ ഒ മാർക് സുക്കർബർഗ്(Mark Zuckerberg) അറിയിച്ചു. അതേസമയം ഫേസ്ബുക്ക്(Facebook), ഇൻസ്റ്റാഗ്രാം(Instagram), വാട്ട്സ്ആപ്(WhatsApp) എന്നീ പ്ലാറ്റ്ഫോമുകൾ നിലവിലുള്ള പേരുകളിൽ തന്നെ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു.


ഫേ​സ്ബു​ക്ക് ക​ണ​ക്റ്റ​ഡ് ഓ​ഗ്‌​മെ​ന്‍റ​ഡ് ആ​ന്‍റ് വി​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ് സുക്കർബർഗ് ഇക്കാര്യമറിയിച്ചത്. ഫേസ്ബുക്ക് എന്ന പേര് നമ്മുടെ കമ്പനി ചെയ്യുന്നതെല്ലാത്തിനെയും പ്രതിനിധീകരിക്കുന്നില്ല. അതിനാലാണ് പേര്മാറ്റമെന്നും ഇപ്പോൾ നമ്മുടെ പേര് ഒരു ഉത്പന്നത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണെന്നും എന്നാൽ മെറ്റവേഴ്‌സ് കമ്പനിയാകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സക്കർബർഗ് പറഞ്ഞു. 


മെറ്റ എന്നാൽ ഒരു ഗ്രീക്ക് വാക്കാണ് ഇംഗ്ലീഷിൽ ബിയോണ്ട് അഥവാ അതിരുകൾക്കും പരിമിതികൾക്കും അപ്പുറം എന്നർഥം. ഈ വാക്ക് ഉപയോഗിച്ചത് വഴി നമ്മുടെ കമ്പനി ചെയ്യുന്നതും ചെയ്യാനാഗ്രഹിക്കുന്നതുമായ കാര്യം വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികത വഴി ബന്ധിപ്പിക്കുന്ന കമ്പനിയാണ് തങ്ങളുടേത്. ഒത്തൊരുമിച്ച് ജനങ്ങളെ നമുക്ക് സാങ്കേതികതയുടെ മധ്യേ നിർത്താം. അതുവഴി വലിയ സാമ്പത്തിക രംഗം സൃഷ്ടിക്കാം എന്ന്  സക്കർബർഗ് പറഞ്ഞു.

============================================================================

വാര്‍ത്തകള്‍ യഥാസമയം അറിയാന്‍...

Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

Tags