ഉപഭോക്താക്കളില്‍ നിന്ന് ഫീസീടാക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്

google news
facebook
 

ന്യൂഡല്‍ഹി: ഫേസ്ബുക്ക് തങ്ങളുടെ ഉപഭോക്താക്കളില്‍ ഒരു വിഭാഗത്തില്‍ നിന്ന് ഫീസീടാക്കാന്‍ തീരുമാനിച്ചു. യുകെയിലെ, തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന സെല്ലര്‍മാരില്‍ നിന്നാണ് കമ്മീഷന്‍ ഈടാക്കുന്നത്. രണ്ട് ശതമാനം കമ്മീഷനാണ് പ്രാഥമികമായി ഈടാക്കുകയെന്ന് ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

അടുത്ത വര്‍ഷം തുടക്കം മുതല്‍ ഫീസ് ഈടാക്കാനാണ് തീരുമാനം. ഇന്ത്യയിലും ചെറുതും വലുതുമായ നിരവധി സെല്ലര്‍മാര്‍ തങ്ങളുടെ മാര്‍ക്കറ്റിങിന് വേണ്ടി ഫേസ്ബുക്ക് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. ഭാവിയില്‍ ഈ കമ്മീഷന്‍ ഇന്ത്യയിലും നിലവില്‍ വരുമോയെന്ന് കമ്ബനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നിലവില്‍ കച്ചവടക്കാര്‍ക്ക് സൗകര്യം സൗജന്യമായി ഉപയോഗിക്കാമെന്നാണ് കമ്ബനി വ്യക്തമാക്കിയിരിക്കുന്നത്. 2022 ജനുവരി വരെ മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ. യുകെയില്‍ ഹെര്‍മ്സ് എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ഈയിടെ ഫേസ്ബുക്ക് കരാറിലെത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സെല്ലര്‍മാരില്‍ നിന്ന് കമ്മീഷന്‍ ഈടാക്കുന്നത്.


 

Tags