ഡിസപ്പിയറിങ് മെസേജ് ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്

google news
ഡിസപ്പിയറിങ് മെസേജ് ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്

വാട്സ് ആപ്പിന് പിന്നാലെ ഡിസ്സപ്പിയറിങ് മെസേജ് ഫീച്ചര്‍ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചറും. ഒരാള്‍ അയക്കുന്ന സന്ദേശം മറ്റേയാള്‍ കണ്ടുകഴിഞ്ഞാല്‍ അല്ലെങ്കില്‍ ചാറ്റ് ക്ലോസ് ചെയ്യുമ്പോള്‍ ആ സന്ദേശം അപ്രത്യക്ഷമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.ഇന്‍സ്റ്റാഗ്രാമിനും ഇതേ സവിശേഷത ലഭിക്കുന്നതായിരിക്കും.

ചാറ്റ് നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ലായെങ്കില്‍ സ്വീകര്‍ത്താവിന് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാം. പക്ഷേ സന്ദേശം അയച്ചയാള്‍ക്ക് ഇതിനെക്കുറിച്ച് ഒരു അറിയിപ്പ് ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഈ സവിശേഷത അമേരിക്കയിലെയും മറ്റ് ചില രാജ്യങ്ങളിലെയും ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചു കഴിഞ്ഞു. ഇത് ആക്ടീവേറ്റാക്കാന്‍ നിലവിലുള്ള ചാറ്റ് ത്രെഡില്‍ സൈ്വപ്പുചെയ്യുക, അപ്പോള്‍ നിങ്ങള്‍ ഡിസ്സപ്പിയറിങ് മോഡിലാണ്. വീണ്ടും സൈ്വപ്പ് ചെയ്താല്‍, നിങ്ങള്‍ പതിവ് ചാറ്റിലേക്ക് മടങ്ങും.

Tags