ഫേ​സ്ബു​ക്കും വാ​ട്സ്ആ​പ്പും ഇ​ൻ​സ്റ്റ​ഗ്രാമും തി​രി​ച്ചെ​ത്തി

google news
yr

 ന്യൂഡൽഹി : ഏറെ നേരം തടസ്സപ്പെട്ടതിന്  ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്(Facebook), വാട്‌സ് ആപ്പ് (Whats app), ഇന്‍സ്റ്റഗ്രാം (Instagram) എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളായ വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനം നിലച്ചത്. ഏ​ഴ് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ഭാ​ഗി​ക​മാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ സി​ഇ​ഒ സ​ക്ക​ർ​ബ​ർ​ഗ് ക്ഷ​മ ചോ​ദി​ച്ചു.

ഫേസ്ബുക്കിന്റെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവും നേരിട്ടു. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ദിനമാണ് കടന്നുപോയത്. കമ്പനിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് തടസ്സം നേരിടാന്‍ കാരണമെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്ധര്‍ സംശയമുന്നയിച്ചു. എന്നാല്‍ എന്താണ് തടസ്സത്തിന് കാരണമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. 
 

Tags