ലോകത്ത് ആദ്യമായി ഡിജിറ്റല്‍ പാസ്പോര്‍ട്ട് പരീക്ഷണത്തിനൊരുങ്ങി ഫിന്‍ലന്‍ഡ്

google news
passport

ഫിന്‍ലന്‍ഡ്: ലോകത്ത് ആദ്യമായി ഡിജിറ്റല്‍ പാസ്പോര്‍ട്ട് പരീക്ഷണത്തിനൊരുങ്ങി ഫിന്‍ലന്‍ഡ്. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പൗരന്മാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്ര അനുഭവം നല്‍കാനുമാണ് യൂറോപ്യന്‍ യൂണിയന്റെ ഫിന്‍ലന്‍ഡില്‍ ഡിജിറ്റല്‍ പാസ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. പാസ്പോര്‍ട്ടിന്റെ ഡിജിറ്റല്‍ രൂപമായ ഡിജിറ്റല്‍ ട്രാവല്‍ ക്രഡന്‍ഷ്യല്‍സ് രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞു.

enlite ias final advt

സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും നടത്താതെ തന്നെ അന്താരാഷ്ട്ര യാത്രകള്‍ കൂടുതല്‍ എളുപ്പത്തിലാക്കുന്നതാണ് ഡിജിറ്റല്‍ പാസ്പോര്‍ട്ടുകള്‍. പാസ്പോര്‍ട്ടിന്റെ ഡിജിറ്റല്‍ രൂപമായ ഡിജിറ്റല്‍ ട്രാവല്‍ ക്രഡന്‍ഷ്യല്‍സ് രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞു. വൈകാതെ തന്നെ ഇത് യൂറോപ്പില്‍ മുഴുവന്‍ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് ഫോണിലെ പാസ്പോര്‍ട്ട് എന്നാണ് ഡി റ്റി സിയെ വിളിക്കുന്നത്. ഫിന്‍എയറും ഫിന്നിഷ് പൊലീസുമായി സഹകരിച്ച് ഹെല്‍സിങ്കിയിലാണ് ഇത് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ സ്വയം സന്നദ്ധരാവുന്ന ഫിന്നിഷ് പൗരന്മാര്‍ക്കാവും ഡിജിറ്റല്‍ പാസ്പോര്‍ട്ട് നല്‍കുക.

Read more ജോ ബൈഡന്റെ ഇന്ത്യൻ സന്ദർശനം : അതീവ സുരക്ഷ ഒരുക്കി ഇന്ത്യ

ഡിജിറ്റല്‍ പാസ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ കമ്മീഷന്‍ കൂടുതല്‍ രാജ്യങ്ങളെ സമീപിച്ചിരുന്നു. 2023 അവസാനത്തോടെ ക്രൊയേഷ്യയിലും ഡിജിറ്റല്‍ പാസ്പോര്‍ട്ട് പരീക്ഷണത്തില്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.2030 ആവുമ്പോഴേക്കും യൂറോപ്പിലെ 80 ശതമാനം ജനങ്ങളും ഡിജിറ്റല്‍ പാസ്പോര്‍ട്ടിലേക്ക് മാറുമെന്നാണ് പ്രതീക്ഷ. വ്യാജ പാസ്പോര്‍ട്ടുകള്‍ ഇല്ലാതാക്കാനും വിമാനത്താവളത്തിലെ കാത്തിരിപ്പുകള്‍ അവസാനിപ്പിക്കാനും ഡിജിറ്റല്‍ പാസ്പോര്‍ട്ടുകള്‍ സഹായിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം