ഫ്ലിപ്കാർട് ന്യൂ ഇയർ ഓഫറുകൾ

google news
flipkart
ഫ്ലിപ്പ്കാര്‍ട്ടില്‍ വീണ്ടും ഇതാ തകര്‍പ്പന്‍ ഓഫറുകള്‍ എത്തുന്നു .ദീപാവലി ഓഫറുകള്‍ക്ക് ശേഷം ഇതാ ബിഗ് സേവിങ്സ് ഡേയ്സ് ഓഫറുകള്‍ വീണ്ടും ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ എത്തുന്നു. മികച്ച ഡീലുകളില്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു ഓഫര്‍ കൂടിയാണിത് ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 21 വരെയാണ് ഉപഭോക്താക്കള്‍ക്ക് ബിഗ് സേവിങ്സ് ന്യൂ ഇയര്‍ ഓഫറുകള്‍ ലഭ്യമാകുന്നത് .ഈ ഓഫറുകളിലൂടെ സ്മാര്‍ട്ട് ഫോണുകള്‍ ,ലാപ്ടോപ്പുകള്‍ ,ടെലിവിഷനുകള്‍ ,സ്പീക്കറുകള്‍ കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങള്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഈ ബിഗ് സേവിങ്സ് ഡേയ്സ് ഓഫറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതാണു് .കൂടാതെ ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കള്‍ക്ക് ഒരു ദിവസ്സം മുന്‍പേ തന്നെ ഈ ഓഫറുകള്‍ ലഭ്യമാക്കുന്നതാണ് .അതായത് ഡിസംബര്‍ 15 നു തന്നെ ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭിച്ചുതുടങ്ങുന്നതാണ് .

മറ്റൊരു പ്രധാന ഓഫറുകള്‍ നല്‍കുന്നത് SBI ബാങ്ക് ആണ് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്‍ഡുകള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാകുന്നതാണു് .ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 21 വരെയാണ് ഉപഭോക്താക്കള്‍ക്ക് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ്സ് ഡേയ്സ് ഡീലുകള്‍ ലഭ്യമാകുന്നത് .ഒരു ദിവസ്സം മുന്‍പേ പ്ലസ് മെമ്ബറുകള്‍ക്കും ലഭിക്കുന്നതാണ് .

Tags