ജിമെയില്‍ സേവനം ലഭ്യമാകുന്നില്ല; അന്വേഷിക്കുമെന്ന് ഗൂഗിള്‍

google news
ജിമെയില്‍ സേവനം ലഭ്യമാകുന്നില്ല; അന്വേഷിക്കുമെന്ന് ഗൂഗിള്‍

മുംബൈ : ഗൂഗിളിന്‍റെ ഇമെയില്‍ സേവനമായ ജിമെയിലില്‍ ഗുരുതരമായ തകരാറ്. ഇന്ത്യയിലും ലോകത്തിലെ പല ഭാഗങ്ങളിലും ഉപഭോക്താക്കള്‍ക്ക് ജി മെയില്‍ സംവിധാനം ഉപയോഗിക്കാനോ മെയിലില്‍ ഫയലുകള്‍ അറ്റാച്ച് ചെയ്യാനും സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ജി സ്യൂട്ട് ഉപയോഗിക്കുന്നവര്‍ക്കും സമാനമായ ബുദ്ധിമുട്ട് നേരിടുന്നതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് തകരാറ് നേരിട്ടത്. നിരവധി ഉപയോക്താക്കളാണ് ഒരേ രീതിയിലുള്ള പ്രശ്നങ്ങളുമായി പരാതി ഉയര്‍ത്തിയിരിക്കുന്നത്. മെയില്‍ അയക്കുന്നത് പോയിട്ട് ലോഗിന്‍ ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്നാണ് ചില ഉപയോക്താക്കള്‍ പരാതിപ്പെടുന്നത്. ലൈവ് ഔട്ടേജ് മാപ്പ് അനുസരിച്ച് ഇന്ത്യ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ഇത്തരം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഗൂഗില്‍ ഡ്രൈവിലും പ്രശ്നങ്ങളുണ്ടെന്നും ഫയലുകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും നിരവധിയാളുകളാണ് പരാതിപ്പെടുന്നത്. സേവനം തടസപ്പെട്ടതായി ഗൂഗിളും വ്യക്തമാക്കിയിട്ടുണ്ട്. തകരാറിന്‍റെ കാരണം അന്വേഷിക്കുകയാണെന്നും ഉച്ചയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് ഗൂഗിള്‍ വിശദമാക്കുന്നത്.

Tags