വിപിഎന്‍ ആപ്പുകളുടെ സുരക്ഷിതത്വം തിരിച്ചറിയാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ പ്ലേസ്റ്റോര്‍

google news
Fh

enlite 5

സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളും പോണ്‍ വെബ്‌സൈറ്റുകളും ആപ്പുകളുമെല്ലാം ഇന്റര്‍നെറ്റില്‍ വിലക്കുമ്പോള്‍ ഇവ മറികടക്കാന്‍ വിപിഎന്‍ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് പലരും.

 

എന്നാല്‍ ഈ ആപ്പുകള്‍ സുരക്ഷിതമാണോ എന്ന് ഉറപ്പിക്കാൻ പുതി ഫീച്ചറുമായിഎത്തിയിരിക്കുകയാണ് ഗൂഗിള്‍ പ്ലേസ്റ്റോര്‍.

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ വിപിഎന്‍ ആപ്പുകളിലും മറ്റ് ചില വിഭാഗങ്ങളില്‍ പെട്ട ആപ്ലിക്കേഷനുകളിലും ആ ആപ്പുകള്‍ വിശ്വാസ യോഗ്യമാണോ എന്നും സുരക്ഷിതമാണോ എന്നും ഉറപ്പിക്കുന്നതിനുള്ള ബാനറുകള്‍ പ്രദര്‍ശിപ്പിക്കും.

ആപ്പുകള്‍ സ്വതന്ത്ര സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ട് എന്ന് അറിയിച്ചുകൊണ്ടുള്ള ലേബലാണ് ഈ ബാനറുകളില്‍ കാണിക്കുകയെന്ന് ഗൂഗിള്‍ പറയുന്നു.

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു