ഒട്ടനവധി സവിശേഷതയുമായി ഗോപ്രോ ഹീറോ10ബ്ലാക്ക്

google news
gopro hero 10 black

ആക്ഷൻ ക്യാമറ ശ്രേണിയിലെ പുതിയ ക്യാമറ-ഗോപ്രോ ഹീറോ10ബ്ലാക്ക് ഒട്ടനവധി സവിശേഷതയുമായി പുറത്തിറങ്ങി. നിരവധിയായ ഊഹാപോഹങ്ങൾക്കിടയിലാണ് ഗോപ്രോ ഹീറോ10ബ്ലാക്ക് ഈ മാസം പകുതിയിൽ പ്രഖ്യാപിച്ചത്. 2020ൽ പുറത്തിറങ്ങിയ ഹീറോ9 ബ്ലാക്കിൽ നിന്നും വലിയ മാറ്റങ്ങൾ ഒന്നും ഹീറോ10 ബ്ലാക്കിൽ ഇല്ല. എന്നാൽ ജിപി2 എന്ന് പേരിട്ടിരിക്കുന്ന ഗോപ്രോയുടെ പുതിയ പ്രോസസർ, ഹീറോ10ൽ ശ്രദ്ധേയമായ ചില മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുന്നു.

gopro hero 10 black

നാല് വർഷങ്ങൾക്ക് മുമ്പ് ഹീറോ 6 ലോഞ്ച് ചെയ്​തതിനുശേഷം ഗോപ്രോയുടെ പ്രൊസസറിലേക്കുള്ള ആദ്യ നവീകരണമാണ് ജിപി2. ജിപി2 പ്രോസസർ വേഗത്തിലുള്ള വീഡിയോ ഫ്രെയിം നിരക്കുകളും ഗുണനിലവാരവും നൽകുന്നു. സെക്കൻഡിൽ 60 ഫ്രെയിമുകളിൽ 5.3K വീഡിയോയും, 4Kവീഡിയോ സെക്കൻഡിൽ 120 ഫ്രെയിമിലും 2.7K വീഡിയോ സെക്കൻഡിൽ 240 ഫ്രെയിമിലും ലഭ്യമാണ്. 

gopro

ഗോപ്രോ ഹീറോ9 ലെ ആകർഷണീയമായ ഡിസൈൻ ഏറ്റവും പുതിയ സ്​പീഡ് ക്യാമറയിലുമുണ്ട്. 23 മെഗാപിക്​സൽ ഗുണനിലവാരമുള്ളതാണ് ഫോട്ടോസ്. അപ്ഗ്രേഡ് ചെയ്​ത ഹൈപ്പർസ്​മൂത്ത് 4.0 വീഡിയോ സ്​റ്റബിലൈസേഷനാണ് ഹീറോ10ലുള്ളത്.

gopro hero 10

3വശങ്ങളിലും നോയ്​സ്​ റീഡക്ഷനുള്ള മൈക്രോഫോൺ, നൈറ്റ് ടൈംലാപ്​സ്​, 10 മീറ്റർ ആഴത്തിലെ വാട്ടർപ്രൂഫ് എന്നിവ ഹീറോ10ൻ്റെ മറ്റു സവിശേഷതയാണ്. പുതിയ നീല ലോഗോ ഒഴികെ, ഹീറോ10 ബ്ലാക്കിന്​ അതിൻ്റെ മുൻഗാമികളിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയില്ല. സ്ക്രീനുകൾ, ലെൻസ്, ഇമേജ് സെൻസർ എന്നിവ മാറ്റമില്ല. ഹീറോ10ലെ ഫയലുകളെല്ലാം ഗോപ്രോയുടെ ക്ലൗഡ് അക്കൗണ്ടുമായി കണക്​റ്റ്​ ചെയ്യാൻ സാധിക്കും. ആക്‌സെസറി കിറ്റുൾപ്പെടെയുള്ള ഗോപ്രോ ഹീറോ10 ബ്ലാക്കിന് 449 ഡോളറാണ് വില. ആക്ഷൻ ക്യാമറമാത്രമായി 399 ഡോളറിനും ലഭിക്കും.

Tags