'ഹവായിയന്‍ കോഅ വുഡ്-കേസ്ഡ്' ആപ്പിള്‍-1 കമ്പ്യൂട്ടർ ലേലത്തിൽ വിറ്റു

google news
Apple old model
 

നാല് ലക്ഷം ഡോളർ വരുന്ന ആപ്പിളിന്റെ പഴയ ഒറിജിനല്‍ കംപ്യൂട്ടര്‍ ലേലത്തില്‍ വിറ്റു;സ്ഥാപകന്മാരായ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വൊസ്‌ന്യാകും ചേര്‍ന്ന് നിര്‍മിച്ചതാണിത്. 

'ഹവായിയന്‍ കോഅ വുഡ്-കേസ്ഡ്' ആപ്പിള്‍-1 മോഡലാണിത്.ഈ മോഡലിലുള്ള 200 കംപ്യൂട്ടറുകള്‍ മാത്രമാണ് ഇന്ന് ലോകത്തുള്ളത്.ലേലത്തില്‍ പോയിരിക്കുന്ന ഈ കംപ്യൂട്ടര്‍ ഇപ്പോഴും പ്രവര്‍ത്തനനക്ഷമമാണ്. ഇത്തരത്തില്‍ പ്രവര്‍ത്തനക്ഷമമായ 20ഓളം ആപ്പിള്‍-1 കംപ്യൂട്ടറുകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

ഒരു കോളേജ് പ്രൊഫസറായിരുന്നു മുമ്പ് ഈ കംപ്യൂട്ടറിന്റെ ഉടമ. പിന്നീട് അദ്ദേഹം അത് തന്റെ വിദ്യാര്‍ത്ഥിക്ക് കൈമാറുകയായിരുന്നു. ഈ കംപ്യൂട്ടറിന്റെ മൂന്നാമത്തെ മാത്രം ഉടമസ്ഥനാണ് ലേലത്തിലൂടെ ഇത് സ്വന്തമാക്കിയിരിക്കുന്ന വ്യക്തി.

Tags