ഹോണർ മാജിക് 3 സീരീസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു

google news
bvj

ചൈനീസ് സ്മാർട്ഫോണുകളായ ഹോണർ മാജിക് 3, ഹോണർ മാജിക് 3 പ്രോ, ഹോണർ മാജിക് 3 പ്രോ+ എന്നിവ ആഗോളതലത്തിൽ അവതരിപ്പിച്ചു. ഹോണര്‍ മാജിക് 3 സീരീസില്‍ വരുന്ന സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് ഹോണര്‍ മാജിക് 3യ്ക്ക് യൂറോ 899 (ഏകദേശം 78,400 രൂപ) വില വരുന്നു. ഹോണര്‍ മാജിക് 3 പ്രോയുടെ വില യൂറോ 1,099 (ഏകദേശം 95,800 രൂപ) മുതല്‍ വില ആരംഭിക്കുന്നു, അതേസമയം ടോപ്പ്-ഓഫ്-ലൈന്‍ മോഡലായ ഹോണര്‍ മാജിക് 3 പ്രോ+ യ്ക്ക് യൂറോ 1,499 (ഏകദേശം 1,30,700 രൂപ) മുതല്‍ വില ആരംഭിക്കുന്നു.

പുതിയ ഹോണർ മാജിക് 3 സീരീസിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റും എഫ്എച്ച്ഡി+ റെസല്യൂഷനുമുള്ള വളഞ്ഞ 6.76 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേകയാണുള്ളത്. പാനൽ 10-ബിറ്റ് കളർ ഔട്ട്പുട്ട് സപ്പോർട്ട്, ഡിസിഐ-പി 3 കളർ ഗാമറ്റ്, ഫ്രണ്ട് ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള കട്ട്ഔട്ട് എന്നിവയാണ് പ്രത്യേകതകൾ.ഹോണര്‍ മാജിക് 3 യില്‍ 8 ജിബി റാമും 128 ജിബി/256 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 SoC പ്രോസസറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്, അതേസമയം ഹോണര്‍ മാജിക് 3 പ്രോ, മാജിക് 3 പ്രോ+ സ്മാര്‍ട്‌ഫോണുകള്‍ 8 ജിബി/12 ജിബി റാം, 128 ജിബി/256 ജിബി/512 ജിബി സ്റ്റോറേജ് സ്നാപ്ഡ്രാഗണ്‍ 888+ SoC പ്രോസസര്‍ എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു.
 

Tags