അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഹോട്ട് 11 എത്തി

google news
infinix 11 pro
 

ഇന്‍ഫിനിക്സിന്റെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇതാ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു .ഇൻഫിനിക്സ് ഹോട്ട് 11 പ്ലേ എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6000mahന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഇൻഫിനിക്സ് ഹോട്ട് 10 പ്ളേ ഫോണുകളും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്

ഇൻഫിനിക്സ് ഹോട്ട് 11 പ്ലേ

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 6.82 HD+ LCD IPS ഇന്‍ സെല്‍ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .1640 x 720 പിക്സല്‍ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ മീഡിയ ടെക് ഹെലിയോ G35 ഒക്ട കോർ പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .കൂടാതെ 20.5:9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോ .നിലവില്‍ വിപണിയില്‍ ലഭ്യമാകുന്ന മികച്ച ബഡ്ജറ്റ് ക്യാമറ ഫോണ്‍ ആണിത് .

ആന്‍ഡ്രോയിഡിന്റെ ആൻഡ്രോയിഡ് 11 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ആന്തരിക സവിശേഷതകള്‍ നോക്കുകയാന്നെങ്കില്‍ 4 ജിബിയുടെ റാം മ്മില്‍ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍വരെ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .കൂടാതെ 512 ജിബിവരെ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ഇതിന്റെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .


6000 എംഎഎച് ന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത് .13 മെഗാപിക്സല്‍ + എ ഐ സെന്‍സറുകള്‍ പിന്നിലും കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകള്‍ മുന്നിലും ലഭിക്കുന്നതാണ് .

Tags