വൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഒപ്പോ ഫന്റാസ്റ്റിക് ഡേയ്‌സ് സെയിൽ

google news
v

ഫ്ലിപ്പ്കാർട്ടിൽ ഒപ്പോ സ്മാർട്ട് ഫോണുകൾക്ക് കിടിലൻ ഓഫറുകൾ. ഫന്റാസ്റ്റിക് ഡേയ്‌സ് സെയിൽ എന്ന പേരിൽ കഴിഞ്ഞ ദിവസമാണ് വിൽപന ആരംഭിച്ചത്. ഇ-കൊമേഴ്‌സ് ഭീമൻ സ്മാർട്ട്‌ഫോണുകൾക്കും മറ്റ് ആക്‌സസറികളിലും ആകർഷകമായ കിഴിവുകളും ഡീലുകളും ഈ സെയിലിലൂടെ നൽകുന്നുണ്ട്. ഒപ്പോയുടെ ഡിവൈസുകൾക്ക് ഫ്ലിപ്പ്കാർട്ട് തകർപ്പൻ ഓഫറുകളാണ് നൽകുന്നത്. 30 ശതമാനം വരെ കിഴിവാണ് ഒപ്പോ ഡിവൈസുകൾക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.

ഫ്ലിപ്പ്കാർട്ട് ഫന്റാസ്റ്റിക് ഡെയ്‌സ് സെയിലിന്റെ ഭാഗമായി ഒപ്പോ എ54 സ്മാർട്ട്ഫോൺ 8,990 രൂപയ്ക്കാണ് വിൽക്കുന്നത്. ഈ ഡിവൈസിന്റെ യഥാർത്ഥ വില 12,990 രൂപയാണ്.  ഒപ്പോ എ53, ഒപ്പോ എ53എസ് 5ജി, ഒപ്പോ എ31, ഒപ്പോ എ12 എന്നീ ഡിവൈസുകളും വിലക്കിഴിവിൽ ലഭിക്കും. ഒപ്പോ എഫ്17 പ്രോ, ഒപ്പോ എഫ്19 പ്രോ എന്നീ സ്മാർട്ട്ഫോണുകൾക്കും ആകർഷകമായ വിലക്കിഴിവ് ഉണ്ട്.

Tags