ഹുവായ് വാച് ഫിറ്റ് മോഡലുകൾ വിപണിയിൽ

Huwei watch fit
ഹുവാവെയുടെ പുതിയ ഉത്പന്നങ്ങള്‍ ഇതാ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു .ഹുവാവെ ഹുവായ് വാച്ച് ഫിറ്റ് എന്ന മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും ഇപ്പോള്‍ ഹുവായ് വാച്ച് ഫിറ്റ് എന്ന വാച്ചുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കില്‍ ഈ മോഡലുകള്‍ക്ക് 8,990 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ വില വരുന്നത് .

ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ മോഡലുകള്‍ക്ക് 1.64-ഇഞ്ച് അമോലെഡ് എൽ ഇഡി ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത് .അതുപോലെ തന്നെ 70% സ്ക്രീന്‍ ടു ബോഡി റെഷിയോയും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ വാച്ചുകളില്‍ അണ്ടര്‍ ഡിസ്പ്ലേ ലൈറ്റ് സെന്‍സറുകളും നല്‍കിയിരിക്കുന്നു .

മറ്റൊരു പ്രധാന സവിശേഷത എന്തെന്നാല്‍ ഇതിലെ ഫിറ്റ്നസ് ഓപ്‌ഷനുകള്‍ തന്നെയാണ് .12 ആനിമേറ്റഡ് ഫിറ്റ്നസ് കോഴ്സുകളും കൂടാതെ 44 സ്റ്റാഡേര്‍ഡിസ്ഡ് ഫിറ്റ്നസ് വ്യായാമങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.കൂടാതെ ഈ വാച്ചുകളില്‍ 96 മികച്ച വര്‍ക്ക് ഔട്ട് മോഡുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു .

റണ്ണിങ്, വാക്കിങ്, സൈക്ലിംഗ്,സ്വിമ്മിങ് അടക്കമുള്ള ഓപ്‌ഷനുകളും ഹുവായ് വാച് ഫിറ്റ് വാച്ചുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം .ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ 10 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ആണ് കമ്ബനി അവകാശപ്പെടുന്നത് .വില നോക്കുകയാണെങ്കില്‍ ഈ മോഡലുകള്‍ക്ക് 8,990 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ വില വരുന്നത്.