ആമസോൺ മെമ്പർഷിപ് എടുത്താൽ 500 രൂപ ലഭിക്കും

google news
amzon

ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പിനും വില കൂടുകയാണ്. അടുത്ത മാസത്തോടെ ആമസോണ്‍ പ്രൈമിന്റെ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ വിലക്കിഴിവ് ഒഴിവാക്കി നമുക്ക് പഴയ നിരക്കില്‍ തന്നെ ആമസോണ്‍ പ്രൈം മെമ്ബര്‍ഷിപ്പ് നേടാന്‍ സാധിക്കും.

ആമസോണ്‍
ദേസിഡൈം ഡിസ്കഷന്‍ ഫോറംസില്‍ ഒരു മെമ്ബര്‍ ഷെയര്‍ ചെയ്ത ആമസോണ്‍ ആപ്പില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ട് അനുസരിച്ച്‌ പുതിയ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്‌ഷന്‍ പായ്ക്കുകള്‍ ഡിസംബര്‍ 14 മുതല്‍ നിലവില്‍ വരും. പ്രൈം സബ്‌സ്‌ക്രിപ്‌ഷന്‍ നിലവിലെ കുറഞ്ഞ നിരക്കില്‍ തന്നെ വേണമെന്നുള്ള ആളുകള്‍ക്ക് ഡിസംബര്‍ 13 വരെ ഇത് സബ്‌സ്‌ക്രൈബുചെയ്യാവുന്നതാണ്. 

ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പ്ലാറ്റ്‌ഫോമില്‍ ഷോപ്പിങ് നടത്തുമ്ബോള്‍ മിനിമം ഓര്‍ഡര്‍ വാല്യു, പ്രൈം വീഡിയോ, പ്രൈം മ്യൂസിക് ആക്‌സസ്, 5 ശതമാനം വരെ അണ്‍ലിമിറ്റഡ് റിവാര്‍ഡ് പോയിന്റുകള്‍ എന്നീ ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കും. ഇത് കൂടാതെ ഒന്ന് മുതല്‍ രണ്ട് ദിവസം വരെയുള്ള സമയത്ത് ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ സൗജന്യ ഡെലിവറി നല്‍കും.

പ്രൈം അംഗങ്ങള്‍ക്ക് മാത്രമേ മെഗാ സെയില്‍ ഇവന്റിലേക്ക് ആക്സസ് ലഭിക്കുകയുള്ളു. ഈ സെയിലിലൂടെ എല്ലാ വിഭാഗത്തിലുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ കിഴിവുകളാണ് ആമസോണ്‍ നല്‍കാറുള്ളത്. ആമസോണ്‍ പ്രൈം മെമ്ബര്‍ഷിപ്പ് എല്ലാവര്‍ക്കും മികച്ചൊരു ചോയിസ് തന്നെയാണ്. ദീര്‍ഘകാലത്തിന് ശേഷമാണ് പ്രൈം മെമ്ബര്‍ഷിപ്പ് തുക വര്‍ധിപ്പിക്കാന്‍ ആമസോൺ  തീരുമാനിച്ചത്.

Tags