യൂട്യൂബ് മ്യൂസിക് ആപ്പിൽ വിഡിയോ 'കാണണമെങ്കില്‍' ഇനി പ്രീമിയം അംഗത്വം വേണം

google news
UTUBE

 പ്രീമിയം അംഗത്വമില്ലാത്ത പ്രേക്ഷകര്‍ക്ക് അധികം താമസിയാതെ യൂട്യൂബ് മ്യൂസിക് ആപ്പിൽ വിഡിയോ കാണിക്കില്ല, ഓഡിയോ മാത്രമായിരിക്കും കേള്‍പ്പിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍.ആരാധകരുടെ മനസ്സിൽ ഭയമുണർത്തുകയാണ് പുതിയ റിപോർട്ടുകൾ . യൂട്യൂബ് മ്യൂസിക് വിഭാഗത്തിലെ വിഡിയോകള്‍ പൂര്‍ണമായും പ്രീമയം അംഗങ്ങൾക്ക് മാത്രമാക്കുമെന്നാണ് ആദ്യ സൂചനകള്‍. ഇനി പാട്ടിനൊപ്പം വിഡിയോ കാണണമെങ്കില്‍ പണമടച്ച് യൂട്യൂബ് പ്രീമിയം അല്ലെങ്കില്‍ യൂട്യൂബ് മ്യൂസിക് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യണം എന്ന് 9ടു5ഗൂഗിൾ റിപ്പോര്‍ട്ടു ചെയ്യുന്നു. മ്യൂസിക് യഥേഷ്ടം സ്‌കിപ്പു ചെയ്ത് കേള്‍ക്കാനും ഫ്രീയൂസര്‍മാര്‍ക്ക് സാധിക്കില്ല. എന്നാല്‍, ഫ്രീ യൂസേഴ്‌സിനായി മൂഡ് മിക്‌സ് വിഭാഗവും മറ്റും തുറന്നിടുമെന്നും പറയുന്നു. കൂടാതെ, ഫ്രീ യൂസര്‍മാര്‍ സ്വന്തമായി മ്യൂസിക് വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഏതുസമയത്തും ഓണ്‍-ഡിമാന്‍ഡ് ആയി കാണുകയും ചെയ്യാം. 

ഇനി ഫ്രീ യൂസര്‍മാര്‍ക്ക് സാധ്യമാകുന്നത് ഇതൊക്കെ:

1. പാട്ടു മാത്രമായി കേള്‍ക്കാം

2. പേഴ്‌സണലൈസ് ചെയ്ത മിക്‌സുകള്‍ പ്ലേ ചെയ്യാം

3. മൂഡ് മിക്‌സുകള്‍ കണ്ടെത്തി പ്ലേ ചെയ്യാം. (ഉദാഹരണത്തിന് വര്‍ക്ക് ഔട്ട്)

4. ദശലക്ഷക്കണക്കിനു പാട്ടുകളും ആയിരക്കണക്കിനു പ്ലേ ലിസ്റ്റുകളും കാശു നല്‍കാതെ കേള്‍ക്കാം

∙ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ടെങ്കില്‍ ഉള്ള ഗുണങ്ങള്‍:

1. പാട്ടുകള്‍ ഓണ്‍-ഡിമാന്‍ഡ് ആയി കേള്‍ക്കാം

2. യൂട്യൂബ് മ്യൂസിക്കില്‍ വിഡിയോയും കാണാം

3. എത്ര തവണ വേണമെങ്കിലും ട്രാക്ക് സ്‌കിപ്പു ചെയ്തു കേള്‍ക്കാം

4. പരസ്യങ്ങളില്ലാതെ പാട്ട് കേട്ടുകൊണ്ടേ ഇരിക്കാം. യോ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഏതുസമയത്തും ഓണ്‍-ഡിമാന്‍ഡ് ആയി കാണുകയും ചെയ്യാം.

മാറ്റങ്ങള്‍ ഇന്ത്യയില്‍ വരാതിരിക്കട്ടെ എന്ന് യൂട്യൂബ് ഫാന്‍സ്

പുതിയ മാറ്റങ്ങള്‍ ആദ്യം എത്തുക കാനഡയിലാണ്. നവംബര്‍ 3 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള മേഖലയിലേക്കും ഘട്ടംഘട്ടമായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചില മേഖലകളില്‍ യൂട്യൂബ് മറ്റെന്തെങ്കലും തന്ത്രമായിരിക്കുമോ പുറത്തെടുക്കുക എന്ന് പ്രതീക്ഷിക്കുന്നവരും ഉണ്ട്. വികസിത രാജ്യങ്ങളില്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ മൂന്നാം ലോക രാജ്യങ്ങളിലേക്കും എത്തിച്ചാല്‍ യൂട്യൂബിന്റെ ഹിറ്റ്‌സൊക്കെ കുറയുകയും അത് മറ്റു വിഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്ക് വളരാന്‍ അവസരമാകില്ലെ എന്ന ചോദ്യവും ഉയരുന്നുണ്ട്. എല്ലായിടത്തും ഈ നയം പിന്തുടരാന്‍ ഗൂഗിള്‍ തീരുമാനിച്ചാല്‍ പുതിയ പ്ലാറ്റ്‌ഫോമുകള്‍ ഈ മേഖലയിലേക്ക് കടന്നുവരിക തന്നെ ചെയ്യും. 

 

Tags