ഇന്ത്യയുടെ സ്റ്റാർലിങ്ക് മേധാവി ഭാർഗ്ഗവയുടെ രാജി,ഇലോൺ മസ്കിന് തിരിച്ചടിയോ

google news
Elon Musk
ഇലോണ്‍ മസ്‌കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ മേധാവി ഭാര്‍ഗവ രാജിവച്ചു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 മുതല്‍ താന്‍ കമ്പനിയുടെ ഭാഗമല്ല എന്ന്  ഭാര്‍ഗവ അറിയിച്ചിരുന്നു.

സ്റ്റാര്‍ലിങ്കില്‍ തന്റെ അവസാന പ്രവൃത്തിദിവസം ഡിസംബര്‍ 31 ആയിരുന്നു. വ്യക്തികളോടും മാധ്യമങ്ങളോടും തനിക്ക് ഒന്നും പറയാനില്ല, തന്റെ അഭിപ്രായങ്ങള്‍ ആരായാന്‍ ശ്രമിക്കരുത്. സ്വകാര്യതയെ മാനിക്കണം എന്നാണ് ഭാര്‍ഗവ പറഞ്ഞത്.

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവന ദാതാവായ സ്റ്റാര്‍ലിങ്കിനോട് ഇനി ബുക്കിങ് സ്വീകരിക്കരുതെന്നും ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ആദ്യം ലൈസന്‍സ് വേണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലകോം ആവശ്യപ്പെട്ടിരുന്നു.നവംബറില്‍ കമ്ബനി രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ലിങ്ക് ഇന്ത്യ ഇന്ത്യയില്‍ നിന്നുള്ള പ്രീബുക്കിങ് ആരംഭിച്ചിരുന്നു.

Tags