2022 ലെ പുതുമ:ദിവസേന വാട്സാപ്പിന് പുതിയ സൃഷ്ടികൾ രൂപപ്പെടുന്നു

google news
whatsapp
മള്‍ട്ടി-ഡിവൈസ് സപ്പോര്‍ട്ട്, സ്വയമേവ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ എന്നിവ പോലുള്ള ഉപയോഗപ്രദമായവ ഇതില്‍ ഉള്‍പ്പെടുന്നു.എന്നാല്‍, ഉപയോക്താക്കള്‍ ഇപ്പോഴും ആഗ്രഹിക്കുന്ന ചില മാറ്റങ്ങളുണ്ട്, ഇതുവരെ അത് വന്നിട്ടില്ല. ഫീച്ചറുകളുടെ കാര്യത്തില്‍ ടെലിഗ്രാമിന് പിന്നിലാണ് വാട്സ്‌ആപ്പ്. 2022ല്‍ പുതിയ ചില മാറ്റങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്, അതോടൊപ്പം ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന അഞ്ച് മാറ്റങ്ങൾ..

ഒരുപരിധിവരെ നിങ്ങളുടെ ചാറ്റിങ് അനുഭവം വ്യക്തിപരമാക്കാന്‍ വാട്സ്‌ആപ്പ് അനുവദിക്കുന്നുണ്ട്. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്‌ടാനുസൃതം ഉപയോഗിക്കാവുന്ന വാള്‍പേപ്പറുകളും നിങ്ങളുടെ ഫോണിന്റെ തീമിനൊപ്പം മാറുന്ന ലൈറ്റ് ആന്റ് ഡാര്‍ക്ക് തീമും ഉള്‍പ്പെടുന്നു. എന്നാല്‍, ടെലിഗ്രാമിലും ഇന്‍സ്റ്റാഗ്രാം ഡിഎമ്മിലും കാണുന്നതുപോലുള്ള ശരിയായ തീമിംഗ് ഓപ്ഷന്‍ വാട്സ്‌ആപ്പില്‍ ഇല്ല. അത് ചേര്‍ക്കുന്നത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വ്യക്തിപരമായ അനുഭവം സമ്മാനിച്ചേക്കും.വാട്ട്‌സ്‌ആപ്പിന്റെ മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ നിലവില്‍ നിങ്ങളുടെ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് നിങ്ങളുടെ പ്രധാന സ്‌മാര്‍ട്ട്‌ഫോണിന് പുറമെ നാല് ഡിവൈസുകള്‍ കൂടി കണക്റ്റുചെയ്യാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍, ഇന്നത്തെ മള്‍ട്ടി-സ്‌ക്രീന്‍ യുഗത്തില്‍, ധാരാളം ആളുകള്‍ ഒന്നിലധികം ഡിവൈസുകളും അതില്‍ വ്യത്യസ്ത ജോലികള്‍ക്കായി ഒന്നിലധികം ബ്രൗസറുകളും ഉപയോഗിക്കുന്നതിനാല്‍, നാലെണ്ണം ഒരു കുറഞ്ഞ സംഖ്യയാണ്.

സെറ്റിങ്സില്‍ നിന്ന് അക്കൗണ്ട് സ്വമേധയാ ഡിലീറ്റ് ചെയ്യാന്‍ വാട്ട്‌സ്‌ആപ്പ് നിങ്ങളെ അനുവദിക്കുന്നുണ്ട്, എന്നിരുന്നാലും, ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണുകളോ സിം കാര്‍ഡുകളോ നഷ്‌ടപ്പെടുകയും അവരുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്‌താല്‍,ടെലിഗ്രാമിലെ പോലൊരു ഓട്ടോമാറ്റിക് ഫീച്ചര്‍ ഉണ്ടെങ്കില്‍ കൂടുതല്‍ സഹായകരമാകും.

നിങ്ങളുടെ ഫോണ്‍ അകലെയായിരിക്കുമ്ബോള്‍, ഒന്നിലധികം ആപ്പുകളില്‍ നിന്ന് ഒന്നിലധികം നോട്ടിഫിക്കേഷനുകള്‍ വരുമ്ബോള്‍, ചിലത് നിങ്ങള്‍ക്ക് നഷ്ടമായേക്കാം. പ്രധാനപ്പെട്ട സന്ദേശങ്ങള്‍ പോലും ഇതില്‍ ഉള്‍പ്പെട്ടേക്കാം.ആവര്‍ത്തിച്ചുള്ള നോട്ടിഫിക്കേഷനുകള്‍ ഉണ്ടെങ്കില്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഉപയോക്താക്കളെ വീണ്ടും അലര്‍ട്ട് ചെയ്യാന്‍ കഴിയും, അതിനാല്‍ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ നഷ്‌ടമായേക്കില്ല.

മീഡിയ, ലൊക്കേഷന്‍ ഡാറ്റ, ഡോക്യുമെന്റുകള്‍ എന്നിവ അറ്റാച്ചുചെയ്യാന്‍ 'അറ്റാച്ച്‌' ഐക്കണിന്റെ സ്ഥാനത്താണ് ഈ ഐക്കണ്‍ വരുന്നത്. അതുകൊണ്ട് തന്നെ അറിയാതെ അതില്‍ അമര്‍ത്തുന്ന സാഹചര്യം ഉണ്ടാവുന്നു. അറ്റാച്ച്‌ മെനുവിനു ഉള്ളിലേക്കോ മറ്റെവിടേക്കെങ്കിലുമോ ഐക്കണ്‍ മാറ്റുന്നത് ഉപയോക്താക്കള്‍ക്ക് ഏറെ സാധ്യകമായിരിക്കും.

ഏറ്റവും പുതുതായി വോയ്‌സ് കോളുകള്‍ക്ക് ഒരു പുതിയ ഇന്റര്‍ഫേസ് വികസിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്.ആപ്പിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളുടെ ഭാഗമായിരിക്കും ഇന്റര്‍ഫേസ്. ഈ പുതിയ ഇന്റര്‍ഫേസിലൂടെ വ്യക്തിഗത, ഗ്രൂപ്പ് വോയ്‌സ് കോളുകള്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കാനാണ് വാട്ട്‌സാപ്പ് ലക്ഷ്യമിടുന്നത്.സ്‌ക്രീനിന്റെ മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള ചാരനിറത്തിലുള്ള ചതുരം, അതില്‍ നിങ്ങളുടെ കോണ്‍ടാക്റ്റിന്റെ പേര്/നമ്ബര്‍, പ്രൊഫൈല്‍ ചിത്രം എന്നിവ കാണാം. പുറമേ, എല്ലാ കോളുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തതാണെന്ന് ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുന്ന സൂചകങ്ങള്‍ ചേര്‍ക്കാന്‍ പദ്ധതിയിടുന്നു.

Tags