ക്ലബ്ബ് ഹൗസിന് വെല്ലുവിളിയായി ഇൻസ്റ്റാഗ്രാം

instagram

ഓഡിയോ പ്ലാറ്റഫോം ആയ ക്ലബ്ബ് ഹൗസിന് വെല്ലുവിളിയായി ഇൻസ്റ്റാഗ്രാം. ക്ലബ്ബ് ഹൗസിന് സമാനമായ ഓഡിയോ റൂമുകൾ തുടങ്ങാൻ ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നതായി റിപ്പോർട്ട്. മാർച്ചിൽ ഇതിന്റെ പരീക്ഷണങ്ങൾ നടത്തിയതായും റിപ്പോർട്ട്. ക്ലബ് ഹൗസിന് സമാനമായിരിക്കും ഇൻസ്റാഗ്രാമിന്റെയും ഓഡിയോ റൂമുകൾ.

ഇൻസ്റ്റയിൽ അക്കൗണ്ട് ഉള്ള ആർക്ക് വേണമെങ്കിലും ഓഡിയോ റൂമുകൾ തുടങ്ങാം. ഇതിന്റെ ഭാഗമാകാൻ ആളുകളെ ക്ഷണിക്കാം. ക്ഷണം ലഭിച്ചാൽ മാത്രമേ ഓഡിയോ റൂമിൽ പ്രവേശിക്കാൻ കഴിയു. ക്ലബ് ഹൗസിന് സമാനമായ പബ്ലിക്ക് ഓഡിയോ റൂമുകൾ ഇൻസ്റാഗ്രാമിലുണ്ടാകില്ല.