പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം; പോസ്റ്റുകൾക്കൊപ്പം ഇനിമുതല്‍ ഇഷ്ട ഗാനങ്ങളും ചേര്‍ക്കാം

Instagram
 

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്  കമ്പനി. ഇനി മുതൽ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് പോസ്റ്റുകൾക്കൊപ്പം തങ്ങൾക്കിഷ്മുള്ള ഗാനങ്ങളും ചേര്‍ക്കാനാകും.  ഇന്ത്യയിലേയും തുർക്കിയിലേയും ബ്രസീലിലേയും ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചർ ലഭ്യമാവുക.

മുമ്പ് സ്റ്റോറികൾക്കൊപ്പവും, റീലുകൾക്കൊപ്പവും ഗാനങ്ങള്‍ ആഡ് ചെയ്യാനാവുമായിരുന്നെങ്കിലും പോസ്റ്റുകൾക്കൊപ്പം ഗാനങ്ങള്‍ ആഡ് ചെയ്യുന്ന ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നില്ല.

ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ ഗാനങ്ങൾ ചേർക്കുന്നത് പോലെ തന്നെ ഉപയോക്താക്കള്‍ക്ക് ഇഷ്ടഗാനങ്ങൾ ബ്രൗസ് ചെയ്ത ശേഷം അവ പോസ്റ്റിനൊപ്പം ആഡ് ചെയ്യാനാവും. സ്‌റ്റോറികളിൽ ഗാനത്തിന്‍റെ പേര് തെളിഞ്ഞു കാണുന്നതിന് സമാനമായി പോസ്റ്റുകളുടെ മുകളിലും ഇനി ഗാനത്തിന്‍റെ പേര് കാണാനാകും.