ഐജി ടിവി അവസാനിപ്പിച്ച് ഇന്‍സ്റ്റഗ്രാം; ഇനിമുതല്‍ 'ഇന്‍സ്റ്റഗ്രാം വീഡിയോസ്'

google news
Instagram
 

ന്യൂയോര്‍ക്ക്: ഐജി ടിവി അവസാനിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഇനി വലിയ ഫോര്‍മാറ്റ് വീഡിയോകള്‍ ഇന്‍സ്റ്റഗ്രാം വീഡിയോസ് എന്ന പേരിലായിരിക്കും അറിയിപ്പെടുക.

'ഇന്‍സ്റ്റാഗ്രാം വീഡിയോ' എന്ന പേരില്‍  ഐജി ടിവിയേയും ന്യൂസ് ഫീഡ് വീഡിയോകളേയും ഒന്നിപ്പിക്കാനാണ് ഇന്‍സ്റ്റാഗ്രാം പദ്ധതിയിടുന്നത്. ഇതിന്‍റെ ഭാഗമായി ഉപഭോക്താവിന്റെ പ്രൊഫൈലില്‍ പുതിയ വീഡിയോ ടാബ് അവതരിപ്പിക്കും.

ഇന്‍സ്റ്റാഗ്രാമിലെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായി പ്രത്യേക ആപ്ലിക്കേഷനാണ് ഐജിടിവി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ന്യൂസ് ഫീഡിലും ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ളവ ഐജിടിവിയിലും ആണ് ഉള്ളത്. ഐജിടിവിയ്ക്ക് വേണ്ടി പ്രത്യേകം ആപ്ലിക്കേഷനും ഉണ്ട്.

Tags