പുതിയ ക്യാമ്പയിനുമായി ഇൻസ്റ്റാഗ്രാം

google news
Instagram
 

സുരക്ഷാ ഫീച്ചറുകളെക്കുറിച്ചും പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ "നിയമപരമായ അവകാശങ്ങളെയും പരിരക്ഷകളെയും" കുറിച്ച്‌ യുവാക്കളില്‍ അവബോധമുണ്ടാക്കാന്‍ പുതിയ ക്യാമ്പയിനുമായി ഇന്‍സ്റ്റാഗ്രാം.

"എങ്ങനെ ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഓണ്‍ലൈനില്‍ സുരക്ഷിതരായിരിക്കാം എന്നതിനെ കുറിച്ച്‌ പ്രാദേശികമായി അവബോധം സൃഷ്ടിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. 'സേഫ് സ്‌ട്രീ', 'മൈ കാനൂണ്‍' എന്നി ക്യാമ്പയിനുകളിലൂടെ, ഞങ്ങളുടെ സുരക്ഷാ ഫീച്ചറുകളെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുകയും നിയമപ്രകാരം ലഭ്യമാകുന്ന അവകാശങ്ങളെയും പരിരക്ഷകളെയും കുറിച്ച്‌ യുവാക്കളെ അറിയിക്കുകയും ചെയ്യുന്നു," ഫെയ്‌സ്‌ബുക്ക്‌ ഇന്ത്യയുടെ പോളിസി ആന്‍ഡ് ഔട്ട്‌റീ പ്രോഗ്രാം മേധാവി മധു സിരോഹിച്ച്‌ പറഞ്ഞു.

രാജ്യത്തുടനീളം വിവിധ ഭാഷകളിലായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കണ്ടന്റ് ക്രിയേറ്റര്‍മാരും ഇതിന്റെ ഭാഗമാകുന്നതാണ്.

'സേഫ് സ്ട്രീ' ക്യാമ്പയിന്‍

സ്ത്രീകളുടെ അവകാശങ്ങളും നിയമങ്ങളും അറിയുന്നതിനുള്ള പ്ലാറ്റ്‌ഫോമായ യുവയുമായി സഹകരിച്ച്‌, ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിച്ച്‌ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടം സൃഷ്ടിക്കുന്നതിനുള്ള ക്യാമ്പയിനാണ് 'സേഫ് സ്ട്രീ'. രണ്ട് പാര്‍ട്ടായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്ബയിനാണിത്.

ഇതിന്റെ ഭാഗമായി ഇന്‍സ്റ്റാഗ്രാം ആദ്യം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കായി ഒരു ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കും അതിനു ശേഷമായിരിക്കും ഇന്‍സ്റ്റാഗ്രാമില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സുരക്ഷാ ഫീച്ചറുകള്‍ ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ അവതരിപ്പിക്കുക.

അമൃത സുരേഷ്, പൂര്‍ണിമ രവി, അന്താര നൈന റോയ് മജുംദര്‍, താന്യ അപ്പച്ചു, മൈത്രായനി മഹന്ത, സമൃദ്ധി പാട്ടീല്‍ എന്നിവരുള്‍പ്പെടെ ആറ് ക്രിയേറ്റര്‍മാരുടെ 30 റീലുകളാണ് ഈ സീരീസില്‍ പ്രസിദ്ധീകരിക്കുക. ഇവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ് ഇവ പുറത്തിറക്കുക.

'മൈ കാനൂന്‍' ക്യാമ്പയിന്‍

'ന്യായ', 'വീ ദ യംഗ്' എന്നിവയുമായി സഹകരിച്ചാണ് രണ്ടാമത്തെ ക്യാമ്പയിന്‍. യുവാക്കള്‍ക്ക് നിയമങ്ങള്‍ ലളിതമാക്കി വിശദീകരിക്കുന്നതാണ് 'മൈ കാനൂണ്‍' ക്യാമ്പയിന്‍. ഇതിലൂടെ സുരക്ഷാ നിയന്ത്രണങ്ങളെ കുറിച്ച്‌ അറിയാനും നിയമനടപടികള്‍ സ്വീകരിക്കുന്നത് അറിയാനും നീതിന്യായ സംവിധാനങ്ങളുമായി ഇടപഴകാനും സജ്ജമാക്കും.

ഈ ക്യാമ്പയിന്‍ ഏകദേശം മൂന്ന് മാസത്തോളം നീണ്ടുനില്‍ക്കുന്നതായിരിക്കു. ഓണ്‍ലൈന്‍ അക്രമം, ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ യുവ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ 50-ലധികം ചെറുതും വലുതുമായ വീഡിയോകള്‍ പ്രസിദ്ധീകരിക്കും.

Tags