വൺപ്ലസ് നോർഡ് എൻ 200 5 ജി സ്മാർട്ഫോൺ അവതരിപ്പിച്ചു

google news
4sa21
വൺപ്ലസ് നോർഡ് എൻ 200 5 ജി സ്മാർട്ഫോൺ അവതരിപ്പിച്ചു.1080 x 2400 പിക്‌സൽ ഫുൾ എച്ച്ഡി + റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും, വൺപ്ലസ് നോർഡ് എൻ 200 5 ജിയിയുടെ 6.80 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയിൽ നൽകിയിട്ടുണ്ട്. 4 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമും 64 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 480 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് നോർഡ് എൻ 200 പ്രവർത്തിപ്പിക്കുന്നത്.

13 എംപി പ്രധാന ക്യാമറ, 2 എംപി മാക്രോ ക്യാമറ, 2 എംപി മോണോക്രോം സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് എൻ 200 5 ജിയിൽ നൽകിയിട്ടുള്ളത്. മുൻവശത്ത്, 16 എംപി ക്യാമറയുണ്ട്. എച്ച്ഡിആർ, മാക്രോ, പോർട്രെയിറ്റ് മോഡ്, എഐ സീൻ ഡിറ്റക്ഷൻ, നൈറ്റ്സ്കേപ്പ്, ടൈംലാപ്സ്, സ്ലോ മോഷൻ എന്നിവയും ക്യാമറ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഡ്യുവൽ സിം സപ്പോർട്ട്, 5 ജി, ഡ്യുവൽ-ബാൻഡ് ജിപിഎസ്, എൻ‌എഫ്‌സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ സുരക്ഷയ്ക്കും, കണക്റ്റിവിറ്റി ഓപ്ഷനുകൾക്കുമായി സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറും ഈ സ്മാർട്ട്ഫോണിൻറെ സവിശേഷതകളാണ്.

Tags