പുതിയ ഐഫോണുകൾക്ക് പിന്നാലെ ഐഒഎസ് 17 വരുന്നു; തീയതി പുറത്ത് വിട്ട് ആപ്പിള്‍

google news
34

 ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഐഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ഏറ്റവും പുതിയ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവ പുറത്തിറങ്ങിയത്. സെപ്റ്റംബര്‍ 15ന് പുതിയ മോഡലുകളുടെ പ്രീ ബുക്കിങ് ആരംഭിക്കുമെന്നും ആപ്പിള്‍ ആറിയിച്ചിട്ടുണ്ട്.

Chungath new ad 3

ഐഫോണ്‍ 15 വേരിയന്റുകള്‍ സെപ്റ്റംബര്‍ 25 മുതല്‍ ഉപഭോക്താക്കളുടെ കൈകളിലെത്തി തുടങ്ങും. ഇതിനിടെയാണ് ഏതാനും ദിവസങ്ങള്‍ക്കകം ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 17 ഐഫോണ്‍ ഉപയോക്താക്കളിലേക്ക് എത്തുന്നത്.

പുതിയ ഐഒഎസ് വേര്‍ഷന്‍ ഫോണുകളില്‍ സെപ്റ്റംബര്‍ 18 മുതല്‍ ലഭ്യമാവുമെന്ന് ആപ്പിള്‍ അറിയിച്ചു. സ്റ്റാന്‍ഡ്ബൈ മോഡ്, ജേണല്‍ ആപ്, മാറ്റങ്ങളോടെയുള്ള മെസേജിങ് എന്നിങ്ങനെ നിരവധി പുതിയ ഫീച്ചറുകള്‍ അടങ്ങിയതാണ് പുതിയ ഐഒഎസ് 17. വിശ്വസ്തരായ ഒരു കൂട്ടം കോണ്‍ടാക്ടുകളിലേക്ക് പാസ്‍വേഡുകള്‍ പങ്കുവെയ്ക്കാനുള്ള അവസരവും പുതിയ ഐഒഎസില്‍ ഉണ്ടാവും. പാസ്‍വേഡുകളില്‍ മാറ്റം വരുത്താനും ഈ കോണ്‍ടാക്ട് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് സാധിക്കും.

കൂടുതല്‍ ആകര്‍ഷകമായി മാറുന്ന പ്ലാറ്റ്ഫോമും ഫോട്ടോകളില്‍ നിന്നും വീഡിയോകളില്‍ നിന്നും പ്രത്യേക വസ്തുക്കളെ തിരിച്ചറിയാനും കണ്ടെത്താനും സഹായിക്കുന്ന സംവിധാനവും ഉണ്ടാവും. കൂടുതല്‍ കൃത്യകയുള്ള ഓട്ടോ കറക്ട്, പ്രെഡിക്ടീവ് ടെക്സ്റ്റ് നിര്‍ദേശങ്ങള്‍ ടൈപ്പിങ് എളുപ്പത്തിലാക്കും. ഐഫോണ്‍ അടുത്തേക്ക് കൊണ്ടുവന്നോ അല്ലെങ്കില്‍ ആപ്പിള്‍ വാച്ചുമായി പെയര്‍ ചെയ്തോ കോണ്‍ടാക്ട് വിവരങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവും ഐഒഎസ് 17ല്‍ ഉണ്ടാവും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags