ആന്‍ഡ്രോയിഡ് ഫോണ്‍ ഹാങ്ങാവുന്നുണ്ടോ ?

google news
hang set
ചിലപ്പോള്‍ നിങ്ങളുടെ ഫോണിന് ഒരു കുഴപ്പവും കാണില്ല. പ്രശ്നമുണ്ടാകുന്നത് മറ്റ് ചില കാരണങ്ങള്‍ ആകാം. ഈ മറ്റ് ചില കാരണങ്ങളില്‍ പ്രധാനികളാണ് കുക്കീസും കാഷെയും. അതേ നമ്മുടെ ഫോണ്‍ സ്ലോ ആകാന്‍ ഏറ്റവും കൂടുതല്‍ കാരണക്കാരാകുന്ന രണ്ട് ഘടകങ്ങളാണ് കുക്കീസും കാഷെയും. നമ്മള്‍ ദിവസത്തിന്റെ ഭൂരിഭാഗവും ചിലവഴിക്കുന്നത്. ഇന്റര്‍നെറ്റ് സര്‍ഫിംഗിനായിരിക്കും എന്നതാണ് ഡിജിറ്റല്‍ യുഗത്തിന്റെ യാഥാര്‍ഥ്യം. ഇങ്ങനെ സര്‍ഫ് ചെയ്യുന്നതിന്റെ ഫലമായാണ് കുക്കീസും കാഷെയും ഉണ്ടാകുന്നത്.

വെബ് ബ്രൗസറുകള്‍
ലളിതമായി വിശദീകരിച്ചാല്‍ വെബ്‌സൈറ്റുകള്‍ വളരെ വേഗത്തില്‍ ലോഡ് ചെയ്യാന്‍ സഹായിക്കുന്നതിനായി സംഭരിക്കപ്പെടുന്ന ഡാറ്റയാണ് കാഷെ. വെബ് ബ്രൗസറുകള്‍ ആണ് ഇത്തരത്തില്‍ ഡാറ്റകള്‍ കാഷെയായി സംഭരിക്കുന്നത്. വെബ്സൈറ്റുകള്‍ നമ്മളെ ട്രാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ഡാറ്റയാണ് കുക്കീസ് എന്ന് അറിയപ്പെടുന്നത്. ഒരു വെബ്സൈറ്റ് സന്ദര്‍ശിക്കുമ്ബോള്‍ നാം ചിലപ്പോള്‍ കുക്കീസ് അക്സപ്റ്റ് ചെയ്ത് വിടാറുണ്ട്. ഇങ്ങനെ അക്സപ്റ്റ് ചെയ്യുമ്ബോള്‍ വെബ്സൈറ്റ് നമ്മുടെ ഡിവൈസിലേക്ക് ഒരു ചെറിയ ടെക്സ്റ്റ് ഫയല്‍ അയയ്ക്കുന്നു. ഇത് നമ്മുടെ ബ്രൌസറില്‍ സേവ് ചെയ്യപ്പെടുകയും ഡാറ്റ കളക്റ്റ് ചെയ്യുകയും ചെയ്യും.

ബ്രൗസിംഗ് ചരിത്രം ട്രാക്ക് ചെയ്യാന്‍ വെബ്‌സൈറ്റുകള്‍ക്ക് കുക്കികള്‍ ഉപയോഗിക്കാം, ഇവിടെയാണ് കുക്കീസ് നമ്മുക്ക് വില്ലനായി മാറുന്നത്. ഒരു പ്രത്യേക ഉല്‍പ്പന്നത്തിന്റെ വിലയോ ഫീച്ചറുകളോ പരിശോധിക്കാന്‍ നിങ്ങള്‍ കുറച്ച്‌ വെബ്‌സൈറ്റുകള്‍ ബ്രൗസ് ചെയ്‌തിന്നിരിക്കട്ടെ അടുത്ത തവണ നിങ്ങള്‍ ബ്രൗസര്‍ തുറക്കുമ്ബോള്‍ സ്‌ക്രീനില്‍ പരസ്യങ്ങള്‍ പോപ്പ് അപ്പ് ചെയ്യുന്നത് കാണാം. നമ്മുക്ക് ആവശ്യമില്ലാത്ത ഡാറ്റ കൊണ്ട് നമ്മുടെ സ്ക്രീന്‍ നിറയാനും കുക്കീസ് കാരണമാകും.

കാഷെയും കുക്കീസും ക്ലിയര്‍ ചെയ്യുന്നത് എപ്പോഴും നമ്മുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ആവശ്യമാണ്. വെബ് ബ്രൗസറുകള്‍ കാഷെകളിലൂടെ നമ്മുടെ ബ്രൗസിങ് ഹിസ്റ്ററി ട്രാക്ക് ചെയ്യുക തന്നെ ചെയ്യും. ദുരുദ്ദേശത്തോടെയുള്ള ഡാറ്റ മോഷണത്തിനും സ്പൈയ്യിങിനും വിധേയനാകാതിരിക്കാന്‍ കാഷെയും കുക്കീസും ക്ലിയര്‍ ചെയ്യുന്നത് തന്നെയാണ് നല്ലത്. സുരക്ഷ കൂട്ടാനും സ്വകാര്യത സംരക്ഷിക്കാനും ഇത് നമ്മളെ സഹായിക്കുക തന്നെ ചെയ്യും.

Tags