അയച്ച സന്ദേശത്തില്‍ തെറ്റുണ്ടോ? വിഷമിക്കേണ്ട, തിരുത്താന്‍ അവസരമുണ്ട്; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

google news
whatsapp new editing feature

അയച്ച സന്ദേശത്തില്‍ തെറ്റുണ്ടെങ്കില്‍ 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ഇതോടെ മെസേജില്‍ വരുന്ന അക്ഷരത്തെറ്റുകളും ഗ്രാമര്‍ പിഴവുകളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.

ആപ്പിളിന്റെ ഐമെസേജ് ആപ്പിലുള്ളത് പോലെയാണ് എഡിറ്റ് ബട്ടണ്‍ പ്രവര്‍ത്തിക്കുകയെന്നാണ് വിവരം. നിലവില്‍ പരീക്ഷഘട്ടത്തിലുള്ള സംവിധാനം വാട്സ്ആപ്പ് ബീറ്റ ഐഒഎസ് 23.4.0.72 കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.  അതേസമയം, അയച്ച സന്ദേശത്തില്‍ തെറ്റുണ്ടായാല്‍ മെസേജ് ഡിലീറ്റ് ചെയ്ത് വീണ്ടും ടൈപ്പ് ചെയ്യുകയാണ് നിലവില്‍ ഉപഭോക്താക്കള്‍ ചെയ്യുന്നത്.


 

Tags