കുറഞ്ഞ വിലയില്‍ ആൻഡ്രോയ്ഡ് ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ ജിയോ

google news
കുറഞ്ഞ വിലയില്‍ ആൻഡ്രോയ്ഡ് ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ ജിയോ

ബംഗളൂരു: പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഡിസംബറോടെ വില കുറഞ്ഞ ആൻഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ തോതില്‍ ഡേറ്റാ ശേഷിയുള്ള സ്മാര്‍ട്ട് ഫോണുകള്‍ കുറഞ്ഞ ചെലവില്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ എല്ലാവിധ അത്യാധുനിക സേവനങ്ങളുമുള്ള സ്മാര്‍ട്ട് ഫോണുകളാണ് ജിയോ വിപണിയില്‍ ഇറക്കുക. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ഫോണുകള്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബൈറ്റ് ജിയോയില്‍ 450 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കുറഞ്ഞ വിലയില്‍ 4 ജി, 5 ജി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇറക്കുന്നതിന് ഗൂഗിളുമായി സഹകരിക്കുമെന്നും പുതിയ സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം സജ്ജമാക്കാന്‍ ഗൂഗിളിനെയാണ് കരാര്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും വ്യക്തമാക്കിയിരുന്നു.

Tags