ഇന്ത്യയിൽ അത്യാധുനിക എ ഐ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിനായി എൻവിഡിയ ( NVIDIA) യുമായി ചേർന്ന് ജിയോ പ്ലാറ്റ്‌ഫോം

google news
S
മുംബൈ : എൻവിഡിയയുമായി സഹകരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വളർച്ചാ ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് അത്യാധുനിക ക്ലൗഡ് അധിഷ്‌ഠിത എ ഐ കമ്പ്യൂട്ട് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കാനുള്ള പദ്ധതികൾ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് ഇന്ന് പ്രഖ്യാപിച്ചു.
 enlite ias final advt
പുതിയ എ ഐ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ഇന്ത്യയിലുടനീളമുള്ള ഗവേഷകർ, ഡെവലപ്പർമാർ, സ്റ്റാർട്ടപ്പുകൾ, ശാസ്ത്രജ്ഞർ, എ ഐ പ്രാക്ടീഷണർമാർ എന്നിവർക്ക് കൂടുതൽ മെച്ചപ്പെട്ട കമ്പ്യൂട്ടിംഗും ഉയർന്ന വേഗതയും സുരക്ഷിതവുമായ ക്ലൗഡ് നെറ്റ്‌വർക്കിംഗും പ്രാപ്‌തമാക്കും.കാലാവസ്ഥാ ഗവേഷണം, ആരോഗ്യ രംഗത്തെ ഗവേഷണം , എ ഐ ചാറ്റ്ബോട്ടുകൾ എന്നിങ്ങനെ ഇന്ത്യയുടെ എല്ലാ പ്രധാന എ ഐ സംരംഭങ്ങളെയും പുതിയ അടിസ്ഥാന സൗകര്യങ്ങൾ വളരെയധികം വേഗത്തിലാക്കും.
 
സഹകരണത്തിന്റെ ഭാഗമായി, നൂതനമായ എഐ മോഡലുകൾ നിർമ്മിക്കുന്നതിനുള്ള സിപിയു, ജിപിയു, നെറ്റ്‌വർക്കിംഗ്, എഐ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഉൾപ്പെടെ എൻഡ്-ടു-എൻഡ് എഐ സൂപ്പർകമ്പ്യൂട്ടർ സാങ്കേതികവിദ്യകൾ എൻവിഡിയ ജിയോയ്ക്ക് നൽകും. ജിയോ, എഐ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ മാനേജ് ചെയ്യുകയും ഉപഭോക്തൃ സേവനങ്ങൾ നൽകുകയും ചെയ്യും.
 
“രാജ്യത്തിന്റെ വ്യാപകവും ത്വരിതവുമായ വളർച്ചയ്‌ക്കായി സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, എൻ‌വിഡിയയുമായി ഞങ്ങൾ വിഭാവനം ചെയ്യുന്നതുപോലുള്ള കമ്പ്യൂട്ടിംഗ്, ടെക്‌നോളജി സൂപ്പർ സെന്ററുകൾ, നമ്മുടെ രാജ്യത്തിന്റെ ഡിജിറ്റൽ യുഗത്തിന് ജിയോ ചെയ്തതുപോലെ ഉത്തേജക വളർച്ച നൽകും . എൻ‌വിഡിയയുമായുള്ള പങ്കാളിത്തത്തിൽ ഞാൻ സന്തുഷ്ടനാണ്, ഒപ്പം ലക്ഷ്യബോധമുള്ള ഒരു യാത്രയ്ക്കായി കാത്തിരിക്കുകയും ചെയ്യുന്നു..’’ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.
"ജിയോയിൽ, അത്യാധുനിക സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിച്ച് ഇന്ത്യയുടെ സാങ്കേതിക നവോത്ഥാനത്തിന് ഊർജം പകരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എൻ‌വിഡിയയുമായുള്ള ഞങ്ങളുടെ സഹകരണം ഈ ദിശയിലെ സുപ്രധാന ചുവടുവയ്പ്പാണ്. സുരക്ഷിതവും സുസ്ഥിരവും ഇന്ത്യയുടെ അതുല്യമായ അവസരങ്ങൾക്ക് ആഴത്തിൽ പ്രസക്തവുമായ ഒരു നൂതന എ ഐ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ഒരുമിച്ച് ഞങ്ങൾ വികസിപ്പിക്കും. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം മുതൽ എന്റർപ്രൈസ് സൊല്യൂഷനുകൾ വരെയുള്ള മേഖലകളിലുടനീളമുള്ള എ ഐ - നയിക്കുന്ന കണ്ടുപിടുത്തങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഈ അത്യാധുനിക പ്ലാറ്റ്ഫോം ഒരു ഉത്തേജകമാകും. രാജ്യത്തുടനീളമുള്ള ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും എ ഐ ആക്‌സസ് ചെയ്യാനും അതുവഴി എ ഐ പവർഹൗസ് ആകാനുള്ള ഇന്ത്യയുടെ യാത്ര ത്വരിതപ്പെടുത്താനുമാണ് ഞങ്ങളുടെ കാഴ്ചപ്പാട്.’’ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാൻ ആകാശ് അംബാനി പറഞ്ഞു,
 
“ഇന്ത്യയിൽ അത്യാധുനിക എ ഐ സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിക്കുന്നതിന് റിലയൻസുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” എൻ‌വിഡിയയുടെ സ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് പറഞ്ഞു. “ഇന്ത്യയ്ക്ക് സ്കെയിലും ഡാറ്റയും കഴിവുമുണ്ട്. ഏറ്റവും നൂതനമായ എ ഐ കംപ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച്, റിലയൻസിന് സ്വന്തം വലിയ ഭാഷാ മോഡലുകൾ നിർമ്മിക്കാൻ കഴിയും, അത് ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി ഇന്ത്യയിൽ നിർമ്മിച്ച എ ഐ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം