സൈബര്‍ ലോകത്തെ നടുക്കി വീണ്ടും ജോക്കര്‍ മാല്‍വെയർ

joker malware
സൈബര്‍ ലോകത്തെ നടുക്കി വീണ്ടും ജോക്കര്‍ മാല്‍വെയറിന്റെ ആക്രമണം. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാല്‍വെയര്‍ കടന്നുകൂടിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ എസ്‌എംഎസ്, കോണ്ടാക്‌ട് ലിസ്റ്റ്, ഡിവൈസ് ഇന്‍ഫര്‍മേഷന്‍, ഒടിപികള്‍ എന്നിവ ചോര്‍ത്തിയെടുക്കുന്ന ജോക്കര്‍ മാല്‍വെയര്‍ വളരെയധികം അപകടകാരനാണ്.

മുന്നറിയിപ്പ് ലഭിച്ചതോടെ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിന് മുമ്ബും ജോക്കര്‍ മാല്‍വെയറിന്റെ ആക്രമണത്തെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്തിരുന്നു. വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്ലേ സ്‌റ്റോറില്‍ നിന്ന് ഒഴിവാക്കിയ ആപ്പുകള്‍ ഇവയാണ്.


1.സൂപ്പർ  വിപി എൻ 

2വോളിയം ബൂസ്റ്റിംഗ് ഹിയറിങ് എയ്ഡ് 

3ബാറ്ററി ചാർജിങ് അനിമേഷൻ ബബിൾ എഫ്ഫക്റ്റ്  

4.ഫ്ളാഷ്‌ലൈറ് ഫ്ലാഷ് അലെർട് ഓൺ കാൾ 

5.ഈസി പിഡിഎഫ് സ്കാനർ 

6.സ്മാർട്ട് ടി വി 

7.ഹാലോവിങ് കളറിംഗ് 

8.ക്ലാസിക് എമോജി കീബോർഡ് 

9.വോളിയം ബൂസ്റ്റർ ലൗഡർ സൗണ്ട് ഈക്വലൈസേർ  

10.സൂപ്പർ ഹീറോ പവർ 

11.ബാറ്ററി ചാർജിങ് ആനിമേറ്റഡ് വാൾപേപ്പർ 

12.ഡാസ്ലിങ് കീബോർഡ് 

13.ഇമോജിൻ കീബോർഡ് 

14.ക്യൂ ആർ കോഡ് സ്കാൻ