ലെഗ്രാൻഡ്‌ ഇന്ത്യ നൂതന രീതിയിലുള്ള പ്രീമിയം വയറിങ് ഉപകരണം"മീറിയസ് നെക്സ്റ്റ് ജെൻ'' പുറത്തിറക്കി

google news
ലെഗ്രാൻഡ്‌ ഇന്ത്യ നൂതന രീതിയിലുള്ള പ്രീമിയം വയറിങ് ഉപകരണം"മീറിയസ് നെക്സ്റ്റ് ജെൻ'' പുറത്തിറക്കി

ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇലെക്ട്രിക്കൽ ,ഡിജിറ്റൽ ബിൽഡിംഗ് ഇൻഫ്രാസ്ട്രക്ചറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ലെഗ്രാൻഡ്‌ ഇന്ത്യ ,നൂതന രീതിയിലുള്ള പ്രീമിയം വയറിങ് ഉപകരണം "മീറിയസ് നെക്സ്റ്റ് ജെൻ "പുറത്തിറക്കി .

ആധൂനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന പ്രോഡക്റ്റ് പ്രീമിയം സെഗ്മെന്റിൽ ലെഗ്രാന്റിന്റെ പേര് ഒന്നുകൂടി ഊട്ടിയുറപ്പിക്കും എന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ .ആർക്കിടെക്ടുകൾ ,നിർമാതാക്കൾ ,എലെക്ട്രിഷന്മാർ ,കൺസൾട്ടന്റുകൾ ,കരാറുകാർ ,ഡെവലപ്പർമാർ ,സിസ്റ്റം ഇന്റഗ്രേറ്റർമാർ ,റീടൈലർമാർ എന്നിവരെ കേന്ദ്രീകരിച്ചു ചെറുകിട ,വാണിജ്യ വിഭാഗത്തെ ലക്ഷ്യമിട്ടാണ് പ്രോഡക്റ്റ് പുറത്തിറക്കിയിരിക്കുന്നത് .

ഏറെ സവിശേഷതകൾ അവകാശപ്പെടുന്ന പ്രോഡക്റ്റ് തെക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ കാടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ ഡാർക്ഫൈഡ് പ്ലേറ്റുകൾ നിർമിച്ചിരിക്കുന്നത് .ഏറ്റവും പുതിയ ഹോം ഡെക്കറിങ് ശൈലിയിൽ ആണ് നിർമാണം എന്നത് പ്രൊഡക്ടിനെ വേറിട്ട് നിര്ത്തുന്നു . വയർലെസ്സ് സാങ്കേതിക വിദ്യ മറ്റൊരു പ്രത്യേകതയാണ് .ഉപഭോക്താക്കൾക്ക് നിയന്ത്രണം ലളിതമാക്കിയും സുരക്ഷ ശക്തമാക്കിയും ,ശബ്ദ നിയന്ത്രണം ,അപ്ലിക്കേഷൻ നിയന്ത്രണം എന്നിവ ഉൾപ്പെടുന്ന iot യുടെ ഇന്റലിജൻസ് ഉപയോഗിച്ചാണ് പുതിയ ശ്രേണി ഉത്പന്നങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത് .വൈദ്യുതി ഉപയോഗം നിരീക്ഷിക്കാനും അപായ സൂചനകൾ ലഭിക്കാനും ഈ ഉപകരണം സഹായിക്കുന്നു .

ലെഗ്രാന്റിന്റെ iot പ്രവർത്തനക്ഷമമാക്കിയ ഹോം എവേ വയർലെസ്സ് മാസ്റ്റർ സ്വിച്ച് എല്ലാ ലൈറ്റുകളും ,ഷട്ടറുകളും ,സോക്കറ്റുകളും പോലുള്ള ഒന്നിലധികം കാര്യങ്ങൾ ഉപഭോക്താക്കൾ വീട്ടിൽ ഇല്ലാതെ തന്നെ നിയന്ത്രിക്കുവാൻ സധിക്കുന്നു അതിനായി മൊബൈൽ ആപ്ലിക്കേഷനുകളും തയ്യാറാക്കിയിട്ടുണ്ട് .ഈ ശ്രേണിയിലെ എല്ലാ ഉത്പന്നങ്ങളും പുനഃക്രമീകരിക്കാൻ സാധിക്കുന്ന രീതിയിൽ ആയതിനാൽ ഉപഭോക്താക്കൾ ഇലെക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ മാറ്റുന്നതു്നെക്കുറിച്ചു ആകുലപ്പെടുകയും വേണ്ടി വരില്ല എന്നും കമ്പനി അവകാശപ്പെടുന്നു .

ലോകമെമ്പാടും പടർന്നു പിടിച്ച കോവിഡ് -19 2020 വളരെ ദുഷ്കരമാക്കിയിരുന്നു .ഇത്തരം വിഷമകരമായ സാഹചര്യത്തിൽ പോലും ഞങ്ങളുടെ ഉപഭോക്താക്കൾക്കുവേണ്ടി ഡിസൈനിങ് ,ടെക്നോളജി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാണ് ഇത്തരത്തിൽ ഒരു ഉപകരണം വിപണിയിൽ ഇറക്കിയിരിക്കുന്നത് .പുതിയ ബ്രാൻഡായ "മിറിയസ് നെക്സ്റ്റ് ജെൻ ."നൊപ്പം ഞങ്ങളുടെ പ്രീമിയം ഉൽപ്പന്ന ശേഖരത്തിൽ ഒരു പുതിയ ശ്രേണി ചേർക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ലെഗ്രാൻഡ്‌ ഇന്ത്യ സിഇഒ യും മാനേജിങ് ഡിറക്ടറുമായ ടോണി ബെർലാൻഡ് പറയുന്നു .

ഉപഭോക്താക്കൾ നവീകരണത്തിന്റെ ഹൃദയ ഭാഗമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു അതിനാൽ തന്നെ അവരുടെ ആശയങ്ങൾക്കും പ്രതീക്ഷകൾക്കും മുൻഗണനകൊടുത്തു പുതിയ സാങ്കേതിക വിദ്യ കൂടി സമന്യയിപ്പിച്ചുകൊണ്ടാണ് മിറിയസ് നെക്സ്റ്റ് ജെൻ . രൂപകൽപന ചെയ്തിരിക്കുന്നത് -ലെഗ്രാൻഡ്‌ ഇന്ത്യ മാർക്കറ്റിംഗ് ഡയറക്ടർസമീർ സക്‌സേന പറയുന്നു .
ഉപഭോക്താക്കളുടെ സുരക്ഷയെ കണക്കിലെടുത്തു സിൽവർ അയോണുകളുടെ കരുത്തും ലെഗ്രാൻഡ്‌ ആന്റിബാക്ടിരിയൽ സവിശേഷതയും ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത് അതിനാൽ തന്നെ പതിവായി സ്പർശിക്കുന്ന സ്വിച്ചുകളിലും പ്ലേറ്റികളിലും ബാക്ടിരിയയുടെ വളർച്ചയെ തടയുന്നു .

5.5 ബില്യൺ യുറോയുടെ ആഗോള വിറ്റുവരവുള്ള ലോകത്തെ പ്രമുഖ ഇലെക്ട്രിക്കൽ ,ഡിജിറ്റൽ ബിൽഡിംഗ് സൊല്യൂഷൻ പ്രൊവൈഡർ കമ്പനിയാണ് ലെഗ്രാൻഡ്‌ .പ്രീമിയം വയറിങ് ഉപകരണങ്ങളിലും ഇന്ത്യൻ വിപണിയിലെ എംസിബി കളിലും കമ്പനി നേതൃത്വം നൽകുന്നു .റെസിഡെന്റ്ഷ്യൽ ,വാണിജ്യ ,വ്യാവസായിക ,ഹോസ്പിറ്റാലിറ്റി വ്യവസായങ്ങളിൽ ലെഗ്രാൻഡ്‌ ഉത്പന്നങ്ങൾ വ്യാപകമായി ഉപയോഗിച്ച് വരുന്നു

Tags